Posted On
date_range Updated On
date_range ഡൽഹിക്ക് പുറത്തെ ചേരിയിൽ 150 കുടിലുകൾ കത്തിനശിച്ചു
ന്യൂഡൽഹി: ഔട്ടർ ഡൽഹിയിലെ ബവാനയിൽ ചൊവ്വാഴ്ച പുലർച്ചെയുണ്ടായ തീപിടിത്തത്തിൽ 150ഓളം കൂരകൾ കത്തിനശിച്ചതായി ഡൽഹി ഫയർ സർവിസ് ഉദ്യോഗസ്ഥർ അറിയിച്ചു. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
തീപിടിത്തം സംബന്ധിച്ച് പുലർച്ചെ 1.30ന് ഫോൺ വന്നതായും 18 അഗ്നിശമന യൂനിറ്റുകൾ രക്ഷാപ്രവർത്തനം നടത്തിയെന്നും അവർ പറഞ്ഞു.
രാവിലെ 7.20ഓടെയാണ് തീ അണച്ചത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിലേക്ക് നയിച്ചതെന്നും അന്വേഷണം നടക്കുകയാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.