അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിൽ ഫാക്ടറിയിൽ വൻ തീപിടിത്തം. സാനന്ദ് വ്യവസായ മേഖലയിൽ ബുധനാഴ്ച രാവിെലയായിരുന്നു സംഭവം.
ശുചീകരണ, ആരോഗ്യ ഉൽപന്നങ്ങൾ നിർമിക്കുന്ന ഗുജറാത്ത് ഇൻഡസ്ട്രിയൽ ഡവലപ്മെൻറ് കോർപറേഷനിലെ ഉണിച്ചാരം ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിെൻറ ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്.
അഗ്നിശമന സേനയുടെ 31 വാഹനങ്ങളും 125 അഗ്നിശമന സേനാംഗങ്ങളും സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഒമ്പത് വാട്ടർ ടാങ്കുകളും 11 വാട്ടർ ബ്രൗസറുകളും ഒരു സ്മോക്ക് എക്സ്ഹോസ്റ്ററും തീയണക്കുന്നതിനായി ഉപയോഗപ്പെടുത്തി. ആർക്കും ജീവപായമുണ്ടായതായി റിപ്പോർട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.