യു.പിയിലെ സർക്കാർ ആശുപത്രിയിൽ തീപിടിത്തം; രോഗികളെ പുറത്തെത്തിച്ചതായി പൊലീസ്​

ലഖ്​നോ: ഉത്തർപ്രദേശിലെ സർക്കാർ ആശുപത്രിയിൽ തീപിടിത്തം. ഹൃദ്രോഗവിഭാഗത്തിൽ തീപടർന്നതോടെ രോഗികളെ പൊലീസും ഫയർഫോഴ്​സും നാട്ടുകാരും ചേർന്ന്​ പുറത്തെത്തിച്ചതായി ​െപാലീസ്​ അറിയിച്ചു.

കാൺപുർ ഗനേഷ്​ ശങ്കർ വിദ്യാർഥി മെഡിക്കൽ കോളജിൽ രാവിലെ എട്ടുമണിയോടെയായിരുന്നു അപകടം. എൽ.പി.എസ്​ ഇൻസ്റ്റിറ്റ്യൂട്ട്​ ഓഫ്​ കാർഡിയോളജിയിൽ ഏകദേശം 146 രോഗികൾ ചികിത്സയിലുണ്ടായിരുന്നതായാണ്​ വിവരം.

രോഗികളെ സുരക്ഷിതമായി പുറത്തെത്തിച്ചതായി അധികൃതർ അറിയിച്ചു. തീ നിയന്ത്രണ വിധേയമാക്കി. തീ പടർന്നപ്പോൾ തന്നെ 146 രോഗികളെയും സുരക്ഷിതമായി പുറത്തെത്തിച്ചു. ഒമ്പതുപേർ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണെന്നും അവരുടെ ആരോഗ്യനില തൃപ്​തികരമാണെന്നും പൊലീസ്​ കമീഷനർ അസീം അരുൺ അറിയിച്ചു.

ആശുപത്രിയിലെ സ്​റ്റോർ റൂമിലാണ്​ ആദ്യം തീപടർന്നത്​. മറ്റു വിഭാഗങ്ങളിലേക്ക്​ തീ വ്യാപിക്കാതിരുന്നത്​ വൻ അപകടം ഒഴിവാക്കി.

സംഭവത്തിൽ സംസ്​ഥാന സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​ ജില്ല ഭരണകൂടത്തോട്​ റിപ്പോർട്ട്​ തേടിയതായും രോഗികൾക്ക്​ ചികിത്സ ഉറപ്പാക്കാൻ നിർദേശം നൽകിയതായും സർക്കാർ വാർത്താക്കുറിപ്പിൽ അറിയിച്ചു.

Tags:    
News Summary - Fire Breaks Out At UP Hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.