അഹമ്മദാബാദിൽ പാർപ്പിട സമുച്ചയത്തിന് തീപിടിച്ചു

അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിൽ പാർപ്പിട സമുച്ചയത്തിന് തീപിടിച്ചു. രണ്ടു േപർക്ക് പരിക്കേറ്റു. ആശുപത്ര ിയിൽ പ്രവേശിപ്പിച്ച ഇവരുടെ നിലഗുരുതരമാണ്.

അഹമ്മദാബാദ് ഗോട്ട പ്രദേശത്തെ ഗണേഷ് ജനസിസ് പാർപ്പിട സമുച്ചയമാണ് അഗ്നിക്കിരയായത്. അഹമ്മദാബാദ്- ഗാന്ധിനഗർ എസ്.ജെ അതിവേഗ പാതയിലാണ് പാർപ്പിട സമുച്ചയം സ്ഥിതി ചെയ്യുന്നത്. കെട്ടിടത്തിന്‍റെ അഞ്ചും ആറും നിലകളിലാണ് തീപിടിത്തമുണ്ടായത്.

ചമുച്ചയത്തിലെ ഫ്ലാറ്റുകളിൽ കുടുങ്ങിയ 30 പേരെ സുരക്ഷിതമായി പുറത്തെത്തിച്ചതായി അഗ്നിശമനസേനാ ഉദ്യോഗസ്ഥൻ രജേഷ് ഭട്ട് മാധ്യമങ്ങളെ അറിയിച്ചു.

Tags:    
News Summary - Fire breaks out in an apartment building in Ahmedabad -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.