പ്രതീകാത്മക ചിത്രം
Posted On
date_range Updated On
date_range സി.ബി.ഐ ആസ്ഥാനത്ത് തീപിടിത്തം
ന്യൂഡൽഹി: സിബിഐയുടെ ഡൽഹി ആസ്ഥാനത്ത് തീപിടിത്തം. രാവിലെ 11.35ഒാടെയാണ് പാർക്കിങ് ഏരിയയിൽ തീപടർന്നത്. അഞ്ച് ഫയർ എൻജിനുകൾ സ്ഥലത്തെത്തിയാണ് തീയണച്ചത്. ആർക്കും പരിക്കില്ല.
പാർക്കിങ് സൈറ്റിൽ നിന്ന് തീയും പുകയും ഉയർന്നതോടെ ഉദ്യോഗസ്ഥർ ഓഫിസിന് പുറത്തേക്ക് ഓടി. ഇലക്ട്രിക് ഷോർട്ട് സർക്യൂട്ടാണ് തീ പിടിത്തത്തിന് കാരണമെന്ന് കരുതുന്നു. നാശനഷ്ടത്തിന്‍റെ വ്യാപ്തി സിബിഐ വിലയിരുത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.