ജയ്​ ശ്രീറാം കൊലവിളി; പ്രധാനമന്ത്രിക്ക്​ കത്തെഴുതിയ പ്രമുഖർക്കെതിരെ കേസ്​

ന്യൂഡൽഹി: രാജ്യത്ത് തുടരുന്ന ആൾക്കൂട്ട ആക്രമണങ്ങളും മതത്തിന്‍റെ അടിസ്ഥാനത്തിലുള്ള കുറ്റകൃത്യങ്ങളും ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയ ചലച്ചിത്ര മേഖലയിലെ 50 പ്രമുഖർക്കെതിരെ പൊലീസ്​ കേസെടുത്തു. രാമചന്ദ്രൻഗുഹ, മണിരത്​നം, അപർണസെൻ, അനുരാഗ്​ കശ്യപ്​, അടൂർ ഗോപാലകൃഷ്​ണൻ തുടങ്ങി ചലച്ചിത്ര മേഖലയിൽ പ്രവർത്തിക്കുന്ന 50 പേർക്കെതിരെയാണ്​ ബിഹാർ സദാർ ​െപാലീസ്​ എഫ്​.ഐ.ആർ രജിസ്​റ്റർ ചെയ്​തിരിക്കുന്നത്​. അഭിഭാഷകനും ഹിന്ദു മഹാസഭാ നേതാവുമായ സുധിർ കുമാർ ഓജയുടെ പരാതിയിലാണ്​ നടപടി.

സമൂഹത്തിന്​ ദ്രോഹം ചെയ്യല്‍, മതവികാരങ്ങളെ വൃണപ്പെടുത്തൽ, സമാധാന അന്തരീക്ഷം തകർക്കാനുള്ള ബോധപൂർവ്വശ്രമം തുടങ്ങിയ കുറ്റങ്ങളാണ്​ ഇവർക്കെതിരായ എഫ്​.​െഎ.ആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്​.

രാജ്യത്തി​​െൻറ അഖണ്ഡതയും പ്രതിഛായയും തകർക്കാനും പ്രധാനമന്ത്രിയുടെ പ്രവർത്തനങ്ങളെ നിഷ്​പ്രഭമാക്കാനും ശ്രമിച്ചവർക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട്​​ സുധിർ കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്ന്​ ആഗസ്​റ്റ്​ 20 ന്​ ചീഫ്​ ജുഡീഷ്യൽ മജിസ്​ട്രേറ്റ്​ സൂര്യകാന്ത്​ തിവാരി പ്രധാനമന്ത്രിക്കെതിരായ കത്തിൽ ഒപ്പുവെച്ചവർക്കെതിരെ കേസെടുക്കാൻ ഉത്തരവിടുകയായിരുന്നു.

ചലച്ചിത്ര മേഖലയിലെ പ്രമുഖരായ അടൂർ ഗോപാലകൃഷ്ണൻ, മണി രത്നം, അനുരാഗ് കശ്യപ്, അപർണ സെൻ, കങ്കണാ സെൻ ശർമ, സൗമിത്ര ചാറ്റർജി, ബിനായക് സെൻ, രേവതി, ശ്യാം ബെനഗൽ, ശുഭ മുദ്ഗൈ, രൂപം ഇസ് ലാം, അനുപം റോയ്, ഋദി സെൻ അടക്കമുള്ളവരാണ് കത്തിൽ ഒപ്പുവെച്ചിരുന്നത്​.

ജയ് ശ്രീറാം എന്നത് കൊലവിളിയായി മാറിയെന്നും രാമ​​െൻറ പേരിലുള്ള കൊലയും അക്രമ പ്രവർത്തനങ്ങൾ നിർത്തേണ്ടതുണ്ടെന്നും ആവശ്യപ്പെട്ടാണ്​ പ്രമുഖർ പ്രധാനമന്ത്രിക്ക്​ തുറന്ന കത്തെഴുതിയത്​. മുസ് ലിം, ദലിത്, മറ്റ് പിന്നാക്ക വിഭാഗങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ ഇല്ലാതാക്കാൻ അടിയന്തര നടപടി സ്വീകരിക്കണം. അതിക്രമങ്ങൾ അവസാനിക്കുന്നില്ല. അക്രമികൾക്കെതിരെ നടപടി സ്വീകരിക്കണമെന്നുമാണ്​ കത്തിൽ ആവശ്യപ്പെട്ടിരുന്നത്​.

Tags:    
News Summary - FIR Against Celebrities Who Wrote Letter to PM Modi on Mob Lynching - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.