അരുണ്‍ ജെയ്റ്റിലിക്ക് വൃക്കരോഗം: ശസ്​ത്രക്രിയ ഉടനെന്ന്​ റിപ്പോർട്ട്​

ന്യൂഡല്‍ഹി: കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റിലിക്ക് വൃക്കരോഗമാണെന്ന്​ റി​േപ്പാർട്ട്​. ഉടന്‍തന്നെ വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായേക്കുമെന്നും ആരോഗ്യസ്ഥിതി മോശമായതിനാലാണ്​ ലണ്ടനിൽ അടുത്ത ആള്​ച നടക്കുന്ന വാർഷിക സാമ്പത്തിക ഫോറത്തിൽ പ​െങ്കടുക്കാനുള്ള യാത്ര ഒഴിവാക്കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

ആരോഗ്യ പരിശോധനകള്‍ നടത്തിയതിന് ശേഷം അണുബാധയോ മറ്റ്​ ബുദ്ധിമുട്ടുകളോ ഉണ്ടാകാതിരിക്കാൻ പൊതുപരിപാടികളുടെ എണ്ണം കുറക്കണമെന്ന്​ ഡോക്ടര്‍മാര്‍ നിർദേശം നൽകിയിരുന്നു. എന്നാൽ  ജെയ്റ്റ്ലി ഇതുവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടില്ല.

65 കാരനായ ജെയ്​റ്റ്​ലി ഉത്തര്‍പ്രദേശില്‍ നിന്ന് രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടെങ്കിലും തിങ്കളാഴ്​ച നടന്ന ചടങ്ങിൽ സത്യപ്രതിജ്ഞ ചെയ്തിട്ടില്ല. ആരോഗ്യനില മോശമായതിനാലാണ് അദ്ദേഹം സഭയിലെത്താതിരിക്കുന്നതെന്നാണ്​ അടുത്ത വൃത്തങ്ങൾ അറിയിച്ചത്​. 

 2014 ല്‍ മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ സമയത്ത് ജെയ്റ്റ്ലി ഭാരം കുറക്കാനുള്ള ബരിയാട്രിക് ശസ്ത്രക്രിയക്ക്​ വിധേയനായിരുന്നു. കൂടാതെ ഏറെകാലമായി  പ്രമേഹരോഗവും അദ്ദേഹത്തെ അലട്ടുന്നുണ്ട്​. 
ഡല്‍ഹി എയിംസ് ആശുപത്രിയിലായിരിക്കും വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തുക.  മുന്‍കരുതലെന്ന നിലക്ക്​  എയിംസില്‍ നിന്നുള്ള ഡോക്ടര്‍മാർ ജെയ്​റ്റ്​ലിയുടെ വസതിയിലെത്തി പരിശോധന നടത്തുന്നുണ്ട്​.  

Tags:    
News Summary - Finance Minister Arun Jaitley Suffering From Kidney-Related Ailment- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.