ന്യൂഡൽഹി: വ്യാപാര, സാമ്പത്തിക തട്ടിപ്പുകൾ നടത്തി 27 പ്രമുഖർ കഴിഞ്ഞ അഞ്ചു വർഷത്തിനി ടെ രാജ്യംവിട്ടതായി ധനകാര്യ സഹമന്ത്രി ശിവപ്രദീപ് ശുക്ല പാർലമെൻറിൽ അറിയിച്ചു. ഇതിൽ 20 പേർക്കെതിരെ റെഡ് കോർണർ നോട്ടീസ് (ആർ.സി.എൻ) പുറപ്പെടുവിക്കാൻ ഇൻറർപോൾ നിർദേശിച്ചിട്ടുണ്ട്. എട്ടു പേർക്കെതിരെ ഇൻറർപോൾ ആർ.സി.എൻ ഇറക്കി. ആറുപേരെ രാജ്യത്തേക്ക് തിരിച്ചയക്കാൻ കത്തയച്ചതായും മന്ത്രി അറിയിച്ചു.
സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം (ഇ.ഡി) ഏഴുപേരെ സാമ്പത്തിക തട്ടിപ്പ് ആക്ട് പ്രകാരം പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചിട്ടുണ്ട്. മദ്യ വ്യവസായി വിജയ് മല്യയെ രാജ്യത്തേക്ക് തിരിച്ചയക്കാൻ ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റർ കോടതി നിർദേശിച്ചകാര്യവും മന്ത്രി ചൂണ്ടിക്കാട്ടി. 50 കോടി രൂപയിലധികം വായ്പയെടുത്ത കമ്പനി പ്രമോട്ടർമാർ, ഡയറക്ടർമാർ, മറ്റ് അധികാരികൾ എന്നിവരുടെ സാക്ഷ്യപ്പെടുത്തിയ പാസ്പോർട്ട് കോപ്പി വാങ്ങുന്നതിന് പൊതുമേഖല ബാങ്കുകൾക്ക് നിർദേശം നൽകിയതായും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.