ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പും കേന്ദ്ര സര്‍ക്കാരും ചേര്‍ന്നു നടത്തിയ കള്ളക്കളികളെക്കുറിച്ചുള്ള വെളിപ്പെടുത്താൻ മാത്രമായി ഒരു വെബ്‌സൈറ്റ്. പ്രശസ്ത ജേണലിസ്റ്റ് പരണ്‍ജോയ് ഗുഹ താക്കുര്‍ത്തയാണ് 'ദ എ ഫയല്‍സ്' എന്ന പേരില്‍ നിര്‍ണായക രേഖകളുമായി വെബ്‌സൈറ്റ് ആരംഭിച്ചിരിക്കുന്നത്. അദാനി ഗ്രൂപ്പിനെക്കുറിച്ച് ലേഖനം എഴുതിയതിന് എക്കണോമിക്‌സ് ആന്റ് പൊളിറ്റിക്കല്‍ വീക്‌ലിയില്‍ നിന്ന് പുറത്താക്കപ്പെട്ടയാളാണ് താക്കുര്‍ത്ത. അദാനി ഗ്രൂപ്പിന്‍റെ തുടക്കവും വളര്‍ച്ചയും വിശദീകരിക്കുന്ന വെബ്‌സൈറ്റ് കഴിഞ്ഞ ശനിയാഴ്ച്ച മുതല്‍ പ്രവര്‍ത്തനമാരംഭിച്ചു.
എ ഫയല്‍സ് എന്ന വെബ്‌സൈറ്റിനെ അദാനി ഗ്രൂപ്പിനെക്കുറിച്ചുള്ള വിവരങ്ങളുടെ കലവറയെന്നാണ് താക്കുര്‍ത്ത വിശേഷിപ്പിക്കുന്നത്. ഇ.പി.ഡബ്ലിയുവില്‍ നിന്ന് താക്കുര്‍ത്തയെ പുറത്താക്കിയ സംഭവം കോര്‍പറേറ്റുകളും ഉന്നത രാഷ്ട്രീയ അധികാരികളും ചേര്‍ന്ന് തങ്ങള്‍ക്കെതിരെയുള്ള വാര്‍ത്തകള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ക്കിടയാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.