മുഖ്യമന്ത്രിയു​െട അടുത്തിരിക്കാൻ മന്ത്രിയും ഡെപ്യൂട്ടി സ്​പീക്കറും തമ്മിൽ തർക്കം

ചെന്നൈ: തമിഴ്​നാട്​ മ​ന്ത്രിയും നിയമസഭാ ഡെപ്യൂട്ടി സ്​പീക്കറും സീറ്റിനെ ചൊല്ലി പരസ്യമായി വഴക്ക്​. തിരുപ്പൂർ സിറ്റിയിൽ എ.​െഎ.എ.ഡി.എം.കെ സ്​ഥാപക നേതാവ്​ എം.ജി രാമചന്ദ്ര​​െൻറ 100ാം ജൻമവാർഷിക പരിപാടിക്കിടെയാണ്​​ സംഭവം. ചടങ്ങിലെ വേദിയിൽ മുഖ്യമന്ത്രി ഇ. പളനിസാമിക്ക്​ സമീപത്തെ സീറ്റിലിരിക്കാൻ വേണ്ടിയാണ്​ ഇരുവരും തല്ലുകൂടിയത്​. തർക്കം രൂക്ഷമായതോടെ മുഖ്യമന്ത്രി ഇടപെട്ട്​ ഇരുവരെയും പിന്തിരിപ്പിക്കുകയായിരുന്നു. 

ഭവന-നഗര വികസന മന്ത്രി ഉദുമലൈ രാധാകൃഷ്​ണനും ഡെപ്യൂട്ടി സ്​പീക്കർ പൊള്ളാച്ചി ജയരാമനും മുഖ്യമന്ത്രിക്ക്​ സമീപം ഇരിക്കാൻ ശ്രമം നടത്തിയതാണ്​ തർക്കത്തിലേക്ക്​ നയിച്ചത്​. തർക്കം ചൂടൻ ആരോപണ പ്രത്യാരോപണങ്ങളിലേക്ക്​ വഴി മാറിയതോടെ മുഖ്യമന്ത്രി ഇടപെട്ട്​ ഡെപ്യൂട്ടി സ്​പീക്കറോട്​ മറ്റൊരു കസേരയിൽ ഇരിക്കാൻ ആവശ്യപ്പെടുകയായിരുന്നു. 

എന്നാൽ മാറിയിരുന്ന ശേഷവും ഇരുവരും ആ​ക്രോശം തുടർന്നു. ഇരുവരെയും പിന്തുണക്കുന്ന നാട്ടുകാരും ചേരി തിരിഞ്ഞ്​ ബഹളം തുടങ്ങി. ഒടുവിൽ സ്പീക്കർ ധനപാലെത്തി സമാധാനിപ്പിച്ചതോടെയാണ്​ രംഗം ശാന്തമായത്​. 
 

Tags:    
News Summary - fight for seat near to CM -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.