ഐഫോൺ 17 സീരീസിനായി രാത്രി മുതൽ ക്യൂ; തിക്കുംതിരക്കും പൊരിഞ്ഞ തല്ലും, ഒടുവിൽ ലാത്തിച്ചാർജ്...

മുംബൈ: ഓരോ വർഷവും പുതിയ ഐഫോൺ മോഡലുകൾ ഇറങ്ങുമ്പോൾ വിവിധ രാജ്യങ്ങളിലെ ആപ്പിൾ സ്റ്റോറുകൾക്ക് മുന്നിൽ നീണ്ട ക്യൂ പ്രത്യക്ഷപ്പെടാറുണ്ട്. ഇത്തവണയും സ്ഥിതി സമാനമാണ്. എന്നാൽ, ഇന്ത്യയിൽ ഇത്തവണ ഐഫോൺ ഫാൻസിന്‍റെ ക്യൂ മാത്രമല്ല, തിക്കുംതിരക്കും കൈയാങ്കളിയും വരെ നടന്നു. ഇതിന്‍റെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

മുംബൈയിലെ ബാന്ദ്ര കുർല കോംപ്ലക്സിലെ ആപ്പിൾ സ്റ്റോറിന് മുന്നിലെ ദൃശ്യങ്ങളാണ് വൈറലായത്. ഇന്നലെ രാത്രി മുതൽ യുവാക്കളും മുതിർന്നവരുമെല്ലാം ഇവിടെ എത്തി സ്റ്റോര്‍ തുറക്കുന്നതും കാത്ത് ക്യൂ നിൽക്കുകയായിരുന്നു. ഇന്ന് പുലർച്ചെയോടെ ഇത് വൻ ആൾകൂട്ടമായി.

ഇതിനിടയിലാണ് യുവാക്കൾ തമ്മിൽ വാക്കുതർക്കവും സംഘർഷവും തമ്മിൽതല്ലുമുണ്ടായത്. ഒടുവിൽ സുരക്ഷാ ഉദ്യോഗസ്ഥരെത്തി എത്തി ലാത്തിച്ചാർജ് നടത്തി സ്ഥിതിഗതികൾ നിയന്ത്രിക്കുകയായിരുന്നു.

ന്യൂഡൽഹിയിലും സംഘർഷമുണ്ടായതായി റിപ്പോർട്ടുണ്ട്. ഡൽഹിയിലും സ്റ്റോർ തുറക്കുന്നതിന് മണിക്കൂറുകൾക്ക് മുന്നേ ക്യൂ നിൽക്കുന്നവരുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.


ഇന്ന് മുതലാണ് പുതിയ സീരീസ് ഐഫോണുകളിൽ ആപ്പിൾ സ്‌റ്റോറുകളില്‍ വിൽപന ആരംഭിച്ചത്. ഐഫോണ്‍ 17 സീരീസിന് ഇന്ത്യയിൽ 82,900 രൂപ മുതലാണ് വില ആരംഭിക്കുന്നത്.

Tags:    
News Summary - Fight At Mumbai Apple Store As iPhone 17 Goes On Sale

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.