ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉത്സവത്തിെൻറ അഞ്ചാം ഘട്ടം വോെട്ടടുപ്പ് തിങ്കളാഴ്ച. പതിനേഴാം ലോക്സഭ തെരഞ്ഞെടുപ്പിൽ ഏഴു സംസ്ഥാനങ്ങളിലെ 51 മണ്ഡലങ്ങളിലേക്കാണ് ഈ ഘട്ടത്തില്‍ വോെട്ടടുപ്പ്. ഏറ്റവും കൂടുതല്‍ മണ്ഡലങ്ങളുള്ളത് ഉത്തർപ്രദേശിലാണ്- 14. രാജസ്ഥാനില്‍ 12, പശ്ചിമ ബംഗാളിലും മധ്യപ്രദേശിലും ഏഴു വീതം. ബിഹാറില്‍ അഞ്ചും ഝാര്‍ഖണ്ഡില്‍ നാലും കശ്മീരില്‍ രണ്ടു സീറ്റിലുമാണ് അഞ്ചാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുക. കോൺഗ്രസ് അധ്യക്ഷൻ രാഹുല്‍ ഗാന്ധിയും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും മത്സരിക്കുന്ന അമേത്തി, യു.പി.എ അധ്യക്ഷ സോണിയ ഗാന്ധി മത്സരിക്കുന്ന റായ്ബറേലി, കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് മത്സരിക്കുന്ന ലഖ്നോ, രാജീവ് പ്രതാപ് റൂഡി(മുസഫര്‍പുര്‍), അര്ജുന് മുണ്ട(റാഞ്ചി), ജയന്ത് സിന്‍ഹ(ഹസാരിബാഗ്), രാജ്യവര്‍ധന്‍ സിങ് റാത്തോഡ്, കൃഷ്ണ പുനിയ (ജയ്പുര്‍ റൂറല്‍), ദിനേഷ് ത്രിവേദി (ബാരക്പുര്‍) തുടങ്ങിയവ പ്രമുഖർ മത്സരിക്കുന്നതോടെ ശ്രദ്ധേയമായ മണ്ഡലങ്ങളാണ്. യു.പിയിൽ 2014ൽ വിജയിച്ച ഏഴ് മണ്ഡലങ്ങളിൽ ബി.ജെ.പി വൻ അഗ്നിപരീക്ഷയാണ് നേരിടുന്നത്. മോഹൻലാൽ ഗഞ്ച്, സിതാപുർ, ദൗറാറ, കൗഷാംബി മണ്ഡലങ്ങളിലെല്ലാം കണക്കുപ്രകാരം മഹാസഖ്യത്തിന് ശരാശരി ഒരു ലക്ഷത്തിലേറെ വോട്ടിെൻറ ഭൂരിപക്ഷമുണ്ട്. ബിഹാറിലെ അഞ്ചു മണ്ഡലങ്ങളും 2014ൽ എൻ.ഡി.എക്കൊപ്പമായിരുന്നു.
മധ്യപ്രദേശിൽ രണ്ടാംഘട്ടം വോെട്ടടുപ്പാണ് നാളെ നടക്കുന്നത്. 29 മണ്ഡലങ്ങളുള്ള മധ്യപ്രദേശിൽ 27ഇടത്തും 2014ൽ ബി.ജെ.പിക്കായിരുന്നു വിജയം. 15 വർഷത്തിനുശേഷം സംസ്ഥാന ഭരണം കൈയാളുന്നതിെൻറ ആത്മവിശ്വാസത്തിലാണ് കോൺഗ്രസ്. ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വിജയിക്കാനായതും പ്രചാരണത്തിലെ മേൽക്കൈയും വോട്ടാകുെമന്ന പ്രതീക്ഷയിലാണ് കോൺഗ്രസ് നേതൃത്വം.
674 സ്ഥാനാർഥികളാണ് ഇൗ ഘട്ടത്തിൽ ജനവിധി തേടുന്നത്. കോൺഗ്രസും ബി.െജ.പിയും ഉൾപ്പെടെ ദേശീയ പാർട്ടികൾക്കുവേണ്ടി 149 പേരും പ്രാദേശിക പാർട്ടി പ്രതിനിധികളായ 31പേരും, 236 പേർ ചെറിയ അംഗീകൃത പാർട്ടി പ്രതിനിധികളും 252 സ്വതന്ത്രരുമാണ് മത്സരരംഗത്തുള്ളത്. ഇൗ ഘട്ടത്തിൽ മത്സരിക്കുന്നതിൽ 88 ശതമാനവും പുരുഷന്മാരാണ്. സ്ത്രീകൾ 12 ശതമാനം. ക്രിമിനൽ കേസിൽ ഉൾപ്പെട്ടവർ 19 ശതമാനം. അതായത് 126പേർ. മത്സരിക്കുന്നവരിൽ 184 കോടിപതികളുണ്ട്. ഒമ്പതു ശതമാനം പേരും അഞ്ചു കോടിയോ അതിലധികമോ ആസ്തിയുള്ളവരാണ്. രണ്ടു കോടിക്കും അഞ്ചു കോടിക്കും ഇടയിൽ വരുന്നവർ ഒമ്പതു ശതമാനം വരും.
അഞ്ചുമുതൽ പ്ലസ് ടു വരെ വിദ്യാഭ്യാസ യോഗ്യതയുള്ളവരാണ് 40 ശതമാനം. അതായത് 264പേർ. ബിരുദവും അതിന് മുകളിലുമുള്ളവർ 52 ശതമാനം (348 പേർ). മത്സരിക്കുന്നവരിൽ വെറും സാക്ഷരരും നിരക്ഷരരുമുണ്ട്. ആറു ശതമാനമാണ് സാക്ഷരരുള്ളത്. എണ്ണക്കണക്കിൽ അത് 43 പേർ. നിരക്ഷരരുടെ ശതമാനം ഒന്ന്. ആറു സ്ഥാനാർഥികൾക്ക് അക്ഷരാഭ്യാസമില്ലെന്നു സാരം. 543 ലോക്സഭ മണ്ഡലങ്ങളിേലക്കുള്ള തെരഞ്ഞെടുപ്പിൽ 373 മണ്ഡലങ്ങളിലേക്ക് വോെട്ടടുപ്പ് പൂർത്തിയായി. നാളെ നടക്കുന്ന 51 സീറ്റിന് പുറമെ, 119 സീറ്റുകൾ ശേഷിക്കും. അവിടെ േമയ് 12, 19 തീയതികളിലാണ് വോെട്ടടുപ്പ്. ഏഴു ഘട്ടത്തിെൻറയും ഫലപ്രഖ്യാപനം മേയ് 23ന് നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.