Posted On
date_range Updated On
date_range നിയമസഭാ തെരഞ്ഞെടുപ്പിൽ മധ്യപ്രദേശ് തൂത്തുവാരുമെന്ന് ബി.ജെ.പി
ഭോപാൽ: 2023ലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സംസ്ഥാനം തൂത്തുവാരുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ് രാജ് സിങ് ചൗഹാൻ. അത് രേഖാമൂലം എഴുതിത്തരാമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് കോൺഗ്രസ് സർക്കാറുണ്ടാക്കുമെന്നും ബി.ജെ.പിയെ കാണാൻ പോലുമുണ്ടാകില്ലെന്നുമുള്ള രാഹുൽ ഗാന്ധിയുടെ പരാമർശങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
രാഹുൽ ഗാന്ധിയുടെത് ഒരു ശുഭചിന്തമാത്രമാണ്. 2023 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി തൂത്തുവാരുമെന്ന് ഞാൻ എഴുതിത്തരാം -ശിവ് രാജ് സിങ് ചൗഹാൻ പറഞ്ഞു.
മധ്യപ്രദേശ്, കർണാടക, രാജസ്ഥാൻ തുടങ്ങിയ വിവിധ സംസ്ഥാനങ്ങളിൽ ഈ വർഷം തെരഞ്ഞെടുപ്പ് വരാനിരിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.