Posted On
date_range Updated On
date_range മദ്യത്തിനും മയക്കുമരുന്നിനും അടിമ; 35കാരനെ പിതാവും സഹോദരനും മകനും ചേർന്ന് കൊന്ന് കത്തിച്ചു
മുംബൈ: 35കാരനെ പിതാവും സഹോദരനും മകനും ചേർന്ന് ക്രൂരമായി കൊലപ്പെടുത്തുകയും മൃതദേഹം കത്തിക്കുകയും ചെയ്തു. മഹാരാഷ്ട്രയിലെ ജൽന ജില്ലയിൽ അംബാദ് താലൂക്കിലാണ് സംഭവം. സംഭവത്തിൽ മൂന്നു പേരും അറസ്റ്റിലായി.
മദ്യത്തിനും മയക്കുമരുന്നിനും അടിമയായിരുന്നു 35കാരനെന്നും ഇയാളുടെ ചെയ്തികളിൽ മനംമടുത്താണ് കുടുംബം തന്നെ കടുംകൈ ചെയ്തതെന്നും പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് പറഞ്ഞു.
മേയ് 15നായിരുന്നു കൊലപതാകം. കൃഷിയിടത്തിൽ വെച്ച് 35കാരൻ കുടുംബാംഗങ്ങളുമായി തർക്കമുണ്ടായി. ഇത് ഇയാളെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തുന്നതിലേക്ക് എത്തുകയായിരുന്നു. പൊലീസ് നടപടി ഭയന്ന് മൂവരും ചേർന്ന് മൃതദേഹം കത്തിക്കുകയും ചെയ്യുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.