റിമാൽ ചുഴലിക്കാറ്റ്: കൊൽക്കത്ത വിമാനത്താവളം 21 മണിക്കൂർ അടച്ചിടും

കൊൽക്കത്ത: റിമാൽ ചുഴലിക്കാറ്റ് ഭീഷണിയെ തുടർന്ന് കൊൽക്കത്ത വിമാനത്താവളത്തിന്റെ പ്രവർത്തനം നിർത്തുന്നു. ഞായറാഴ്ച ഉച്ചക്ക് 12 മണി മുതൽ തിങ്കളാഴ്ച രാവിലെ ഒമ്പത് മണി വരെ 21 മണിക്കൂർ സമയത്തേക്കാണ് വിമാനത്താവളത്തിന്റെ പ്രവർത്തനം നിർത്തുകയെന്ന് അധികൃതർ അറിയിച്ചു.

വിമാനത്താവളത്തിലെ 394 വിമാനങ്ങളുടെ സർവീസിനെ അടച്ചിടൽ ബാധിക്കുമെന്ന് എയർപോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ വക്താവ് അറിയിച്ചു. മുൻകരുതലിന്റെ ഭാഗമായാണ് വിമാനത്താവളം 21 മണിക്കൂർ സമയത്തേക്ക് അടച്ചിടുന്നത്. കഴിഞ്ഞ ദിവസം വിമാനത്താവള അധികൃതർ യോഗം ചേർന്നാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തതെന്നും എയർപോർട്സ് അതോറിറ്റി വക്താവ് പറഞ്ഞു

റിമാൽ ചുഴലിക്കാറ്റ് പശ്ചിമബംഗാളിന്റെ തീരപ്രദേശങ്ങളിൽ വീശിയടിക്കുമെന്നാണ് മുന്നറിയിപ്പുള്ളത്.135 കിലോ മീറ്റർ വേഗത ചുഴലിക്കാറ്റിനുണ്ടാകും. പശ്ചിമബംഗാളിലും ഒഡീഷയുടെ തീരപ്രദേശങ്ങളിലും ചുഴലിക്കാറ്റ് മൂലം കനത്ത മഴയുണ്ടാകുമെന്നും പ്രവചനമുണ്ട്. ചുഴലിക്കാറ്റ് മൂലം കനത്ത മണ്ണിടിച്ചിലുമുണ്ടാവും. ഞായറാഴ്ച മുഴുവൻ കൊൽക്കത്തയിൽ ചുഴലിക്കാറ്റിന്റെ പ്രഭാവമുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.

Tags:    
News Summary - Fear of Cyclone Rimal 21 hour flight stop in Kolkata from Sunday afternoon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.