ഹുബ്ബള്ളി കൊലപാതക കേസിൽ കൊല്ലപ്പെട്ട നേഹയുടെ പിതാവ് നിരഞ്ജൻ ഹിരേമത്

ഹുബ്ബള്ളി കൊലപാതകം: അപകീർത്തിപ്പെടുത്താൻ പഴയ ഫോട്ടോകളും ദൃശ്യങ്ങളും പ്രചരിപ്പിക്കുന്നെന്ന് ഇരയുടെ പിതാവ്

ബംഗളൂരു: ഹു​ബ്ബ​ള്ളി​യി​ൽ കോ​ൺ​ഗ്ര​സ് കോ​ർ​പ​റേ​ഷ​ൻ കൗ​ൺ​സി​ല​റു​ടെ മ​ക​ൾ കുത്തേറ്റ് മരിച്ച സംഭവത്തിൽ മകളുടെ പഴയ ഫോട്ടോകളും ദൃശ്യങ്ങളും പ്രചരിപ്പിക്കുന്നതായി പിതാവ് നിരഞ്ജൻ. ഏപ്രിൽ 18നാണ് നേഹ ഹിരേമത് ബി.വി.ബി കോളജിൽ വെച്ച് കൊല്ലപ്പെട്ടത്. മുൻ സഹപാഠിയായ ഫയാസാണ് നേഹയെ കുത്തികൊന്നത്.

കൊല്ലപ്പെട്ട മകളുടെ പഴയ ഫോട്ടോകളും ദൃശ്യങ്ങളും പ്രചരിപിച്ച് അപകീർത്തിപ്പെടുത്തി കേസിന്‍റെ തീവ്രത കുറയ്ക്കാനാണ് ശ്രമിക്കുന്നതെന്ന് പിതാവ് പറഞ്ഞു. കൊലപാതകത്തെ തുടർന്ന് ഭരണകക്ഷിയായ കോൺഗ്രസിനെ പ്രതിചേർത്ത് ബി.ജെ.പി രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിച്ചിരുന്നു.

മകൾ മരിച്ചിട്ട് ഇന്ന് ആറാം ദിവസമാണ്, അവളുടെ വേർപാടിനോട് ഞങ്ങൾ പൊരുത്തപ്പെട്ട് വരുന്നതേയുള്ളു. അതിനിടയിലാണ് ഈ അപകീർത്തി ശ്രമം. ഇതിനെതിരെ പരാതി കൊടുത്തെങ്കിലും സൈബർ പൊലീസ് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. കൊലക്ക് പിന്നിൽ പ്രവർത്തിച്ചെന്ന് സംശയിക്കുന്ന എട്ട് പേരുടെ വിവരങ്ങൾ നൽകിയെങ്കിലും അതിൽ ഒരാളെ പോലും പിടികൂടിയിട്ടില്ല -നിരഞ്ജൻ പറഞ്ഞു.

കേസന്വേഷണം സി.ബി.ഐക്ക് കൈമാറാണമെന്നും കേസിൽ അശ്രദ്ധ കാണിക്കുന്നതിന് അന്വേഷണ ചുമതലയുള്ള പൊലീസ് കമ്മീഷണറെ സ്ഥലം മാറ്റണമെന്നും പിതാവ് ആവശ്യപ്പെട്ടു

Tags:    
News Summary - Father of Hubballi victim claims old pics, clips being circulated to defame daughter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.