'അവന് വേണ്ടി വാങ്ങിയ സ്ഥലത്ത് അവന്‍റെ ശവകുടീരം,ഒരച്ഛനും ഈ ഗതി വരരുത്'; വിങ്ങിപ്പൊട്ടി പിതാവ്

ബംഗളൂരു: ഐ.പി.എൽ വിജയാഘോഷവി​ജ​യാ​ഘോ​ഷ​ത്തി​നി​ടെ ചി​ന്ന​സ്വാ​മി സ്റ്റേ​ഡി​യ​ത്തി​ന് പു​റ​ത്തു​ണ്ടാ​യ തി​ക്കി​ലും തി​ര​ക്കി​ലും പെട്ട് മരിച്ച ഭൂമിക് ലക്ഷ്മണന്റെ മൃതദേഹം അടക്കിയ സ്ഥലത്ത് നിന്ന് മാറാതെ പിതാവ്. ആ അച്ഛന്‍റെ വിലാപമാണ് ഇപ്പോൾ സമൂഹമാധ്യങ്ങളിൽ നിറയുന്നത്. എനിക്കെവിടെക്കും പോകണ്ട,ഇവിടെ എന്‍റെ മകന്‍റെ അടുത്ത് നിന്നാൽ മതിയെന്ന് പറഞ്ഞാണ് അദ്ദേഹം വിങ്ങിപൊട്ടുന്നത്. 'അവന് വേണ്ടി വാങ്ങിയ സ്ഥലത്താണ് ഇപ്പോൾ അവന്‍റെ ശവകുടീരം ഉള്ളത്,എന്‍റെ മകന് സംഭവിച്ചത് ആർക്കും സംഭവിക്കരുത്' എന്ന് അദ്ദേഹം പറഞ്ഞു.

18 വർഷത്തെ കാത്തിപ്പിരിന് ശേഷം ഐ.പി.എൽ കിരീടം നേടിയ റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ വിജയാഘോഷ പരിപാടിയിലാണ് ദുരന്തം ഉണ്ടായത്. ബുധനാഴ്ച വൈകുന്നേരം ആർ‌.സി‌.ബിയുടെ വി​ജ​യാ​ഘോ​ഷ​ത്തി​നി​ടെ ചി​ന്ന​സ്വാ​മി സ്റ്റേ​ഡി​യ​ത്തി​ന് പു​റ​ത്തു​ണ്ടാ​യ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിച്ചു. 60 ലധികം പേർക്ക് പരിക്കേറ്റു.

സംഭവത്തിൽ ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ കർശന നടപടിയെടുത്തു. റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു (ആ​ർ.​സി.​ബി) മാ​ർ​ക്ക​റ്റി​ങ് ആ​ൻ​ഡ് റ​വ​ന്യൂ മേ​ധാ​വി നി​ഖി​ൽ സോ​സാ​ലെ, ഇ​വ​ന്റ് മാ​നേ​ജ്‌​മെ​ന്റ് സ്ഥാ​പ​ന​മാ​യ ഡി‌.​എ​ൻ‌.​എ എ​ന്റ​ർ​ടെ​യി​ൻ​മെ​ന്റ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡി​ലെ മൂ​ന്നു ജീ​വ​ന​ക്കാ​ർ എ​ന്നി​വ​രെ അ​റ​സ്റ്റ് ചെ​യ്തു. ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ​യു​ടെ രാ​ഷ്ട്രീ​യ​കാ​ര്യ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തു​നി​ന്ന് കെ. ​ഗോ​വി​ന്ദ​രാ​ജ് എം.​എ​ൽ.​സി​യെ അ​ടി​യ​ന്ത​ര പ്രാ​ബ​ല്യ​ത്തോ​ടെ നീ​ക്കി. ദാ​രു​ണ​മാ​യ ദു​ര​ന്ത​ത്തി​ൽ സം​ഭ​വി​ച്ച ഗു​രു​ത​ര ഇ​ന്റ​ലി​ജ​ൻ​സ് വീ​ഴ്ച ചൂ​ണ്ടി​ക്കാ​ട്ടി അ​ഡീ. ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് പൊ​ലീ​സ് (ഇ​ന്റ​ലി​ജ​ൻ​സ്) ഹേ​മ​ന്ത് നിം​ബാ​ൽ​ക്ക​റെ സ്ഥ​ലം മാ​റ്റി.

ക്രൈം​ബ്രാ​ഞ്ചും ബം​ഗ​ളൂ​രു പൊ​ലീ​സും സം​യു​ക്ത​മാ​യാ​ണ് നി​ഖി​ൽ സോ​സാ​ലെ ഉ​ൾ​പ്പെ​ടെ നാ​ലു​പേ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്. ദു​ബൈ​യി​ലേ​ക്ക് ക​ട​ക്കാ​ൻ ശ്ര​മി​ക്ക​വേ കെ​മ്പെ​ഗൗ​ഡ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നാ​ണ് നി​ഖി​ൽ സോ​സാ​ലെ പി​ടി​യി​ലാ​യ​ത്. ഡി‌.​എ​ൻ‌.​എ എ​ന്റ​ർ​ടെ​യി​ൻ​മെ​ന്റ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡി​ലെ സു​നി​ൽ മാ​ത്യു, കി​ര​ൺ കു​മാ​ർ എ​ന്നി​വ​രും അ​റ​സ്റ്റി​ലാ​യ​താ​യി ബം​ഗ​ളൂ​രു പൊ​ലീ​സ് ക​മീ​ഷ​ണ​ർ സീ​മ​ന്ത് കു​മാ​ർ സി​ങ് പ​റ​ഞ്ഞു.

ദു​ര​ന്ത​ത്തി​നു പി​ന്നാ​ലെ ക​ർ​ണാ​ട​ക ഹൈ​കോ​ട​തി സ്വ​മേ​ധ​യാ കേ​സെ​ടു​ത്ത് സം​സ്ഥാ​ന സ​ർ​ക്കാ​റി​ന് നോ​ട്ടീ​സ് അ​യ​ച്ചി​രു​ന്നു. ജൂ​ൺ 10ന​കം റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​നാ​ണ് നി​ർ​ദേ​ശം. 35,000 ആ​ളു​ക​ളെ ഉ​ൾ​ക്കൊ​ള്ളാ​ൻ ശേ​ഷി​യു​ള്ള സ്റ്റേ​ഡി​യ​ത്തി​ലേ​ക്ക് ര​ണ്ട​ര ല​ക്ഷം​പേ​ർ എ​ത്തി​യ​താ​ണ് ദു​ര​ന്ത​ത്തി​ന് ഇ​ട​യാ​ക്കി​യ​ത്.

അതിനിടെ തിക്കിലും തിരക്കിലും മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള നഷ്ടപരിഹാര തുക കർണാടക സർക്കാർ ഉയർത്തി . നേരത്തെ പ്രഖ്യാപിച്ച തുക പത്ത് ലക്ഷമായിരുന്നു. എന്നാൽ ഇപ്പോൾ 25 ലക്ഷമായി ഉയർത്തിയിരിക്കുകയാണ് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ.

Tags:    
News Summary - father-holds-on-to-grave-of-son-killed-in-stampede

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.