representational image
ബംഗളൂരു: ട്രെയിനിൽ കയറുന്നതിനിടെ കാൽ വഴുതി വീണ് അച്ഛനും മകനും മരിച്ചു. ബംഗളൂരു സ്വദേശി മോഹൻ പ്രസാദ് (70), മകനും ഭദ്രാവതിയിൽ താമസക്കാരനുമായ അമർനാഥ് (30) എന്നിവരാണ് മരിച്ചത്. തലഗുപ്പ- ബംഗളൂരു- മൈസൂരു ട്രെയിനിൽ കയറാനുള്ള ശ്രമത്തിനിടെ ഭദ്രാവതിയിൽ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. അമർനാഥിനെ കാണാൻ എത്തിയതായിരുന്നു മോഹൻ പ്രസാദ്.
ഇരുവരും ബംഗളൂരുവിലേക്ക് ട്രെയിൻ കയറുന്നതിനിടെയാണ് അപകടം. ഇരുവരും സ്റ്റേഷനിലെത്തിയപ്പോൾ ട്രെയിൻ നീങ്ങിത്തുടങ്ങിയിരുന്നു. ഇതിനിടെ അമർനാഥ് കയറാൻ ശ്രമം നടത്തിയതോടെ കാൽതെന്നി പ്ലാറ്റ്ഫോമിനും ട്രെയിനിനുമിടയിൽ പെടുകയായിരുന്നു. മകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ പിതാവും അപകടത്തിൽപെട്ടു.
ഗുരുതര പരിക്കേറ്റ അമർനാഥ് സംഭവസ്ഥലത്തുവെച്ച് മരിച്ചു. മോഹൻ പ്രസാദിനെ ആദ്യം ഭദ്രാവതി താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും വിദഗ്ധ ചികിത്സക്കായി ബംഗളൂരുവിലേക്ക് ആംബുലൻസിൽ കൊണ്ടുവരുന്നതിനിടെ മരണത്തിന് കീഴടങ്ങി. ശിവമൊഗ്ഗ പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.