ക്രിക്കറ്റ് അസോസിയേഷനിലെ സാമ്പത്തിക ക്രമക്കേട്: ഫാറൂഖ് അബ്ദുല്ലയെ ഇ.ഡി ചോദ്യംചെയ്തു

ശ്രീനഗർ: ജമ്മു-കശ്മീർ ക്രിക്കറ്റ് അസോസിയേഷനിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് എം.പിയും മുൻ മുഖ്യമന്ത്രിയും നാഷനൽ കോൺഫറൻസ് ​അധ്യക്ഷനുമായ ഫാറൂഖ് അബ്ദുല്ലയെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം (ഇ.ഡി) ചോദ്യം ചെയ്തു.

2001 മുതൽ 2012 വരെ ജമ്മു-കശ്മീർ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റായിരുന്നു ഫാറൂഖ് അബ്ദുല്ല. 2004-2009 കാലത്ത് ​അസോസിയേഷനിൽ നടന്ന സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ടാണ് ചോദ്യംചെയ്യൽ. 'തെരഞ്ഞെടുപ്പ് വരാനിരിക്കുന്നതിനാൽ അവർ ഞങ്ങളെ ബുദ്ധിമുട്ടിച്ചു കൊണ്ടിരിക്കും. കൂടുതലൊന്നും പറയാനില്ല' -മൂന്നര മണിക്കൂർ ചോദ്യംചെയ്യലിനുശേഷം പുറത്തുവന്ന ഫാറൂഖ് അബ്ദുല്ല പ്രതികരിച്ചു. 

Tags:    
News Summary - Farooq Abdullah Appears Before Probe Agency In Money Laundering Case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.