കർഷക പ്രക്ഷോഭത്തിന്​ ഏഴുമാസം; ഇന്ന്​ 'സേവ്​ അഗ്രികൾച്ചർ, സേവ്​ ഡെമോക്രസി ദിനം'

ന്യൂഡൽഹി: 2020 നവംബറിൽ ആരംഭിച്ച കർഷക പ്രക്ഷോഭത്തിന്​ ശനിയാഴ്​ച ഏഴുമാസം തികഞ്ഞു. കേന്ദ്രസർക്കാറി​െൻറ മൂന്ന്​ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നും വിളകൾക്ക്​ അടിസ്​ഥാന താങ്ങുവില ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടാണ്​​ പ്രക്ഷോഭം.

പ്രക്ഷോഭം ഏഴുമാസം തികയുന്ന സാഹചര്യത്തിൽ ശനിയാഴ്​ച കർഷകരുടെ നേതൃത്വത്തിൽ 'സേവ്​ അഗ്രിക്കൾച്ചർ, സേവ്​ ഡെമോക്രസി ദിനം' ആചരിക്കും. സിംഘു, ടിക്​രി, ഗാസിപൂർ എന്നീ അതിർത്തികളിൽ പ്രക്ഷോഭം തുടരുന്ന കർഷകര​ുടെ നേതൃത്വത്തിലായിരിക്കും ദിനാചരണമെന്ന്​ സംയുക്ത കിസാൻ മോർച്ച പ്രസ്​താവനയിൽ അറിയിച്ചു.

രാജസ്​ഥാനിലെ ഗംഗാനഗറിൽനിന്ന്​ ഷാജഹാൻപൂർ അതിർത്തിയിലേക്ക്​ ഗ്രാമീണ കിസാൻ മസ്​ദൂർ സമിതിയുടെ നേതൃത്വത്തിൽ കർഷക സംഘം പുറപ്പെട്ടതായും ഗാസിപൂർ അതിർത്തിയിലേക്ക്​ ഭാരതീയ കിസാൻ യൂനിയ​െൻറ നേതൃത്വത്തിൽ ഭാഗ്​പത്​, സഹാരൻപുർ എന്നിവിടങ്ങളിൽനിന്നുള്ള കർഷകരും എത്തുമെന്നും കർഷക സംഘടനകൾ വ്യക്തമാക്കി.

രാജ്യമെമ്പാടുമുള്ള കർഷക സംഘടനകൾ ശനിയാഴ്​ച പ്രകടനം സംഘടിപ്പിക്കുമെന്നാണ്​ വിവരം. കൂടാതെ ബി.ജെ.പി നേതാക്കളെ സാമൂഹികമായി ബഹിഷ്​കരിക്കലും കരി​​െങ്കാടി കാണിക്കലും തുടരുമെന്നും കർഷകർ വ്യക്തമാക്കി.

കഴിഞ്ഞവർഷം നവംബറിലാണ്​ ഡൽഹിയിലെ അതിർത്തിയിലേക്ക്​ പഞ്ചാബ്​, ഹരിയാന, രാജസ്​ഥാൻ, യു.പി എന്നിവിടങ്ങളിലെ കർഷകർ സമരവുമായി എത്തിയത്​. ഡൽഹിയിലെ അതിർത്തികളിൽ പൊലീസ്​ തടഞ്ഞതോടെ പ്രക്ഷോഭം അനിശ്ചിതകാലത്തേക്ക്​ നീട്ടാൻ തീരുമാനിക്കുകയായിരുന്നു. ഇതോടെ കർഷകർ ഡൽഹി അതിർത്തികളിൽ തമ്പടിച്ചു. അന്താരാഷ്ട്ര തലത്തിൽ ചർച്ചയായ പ്രക്ഷോഭത്തിനിടെ നിരവധി കർഷകർ മരിച്ചുവീണു. 502 കർഷകരാണ്​ ഏഴുമാസത്തിനിടെ മരിച്ചതെന്നാണ്​ കണക്കുകൾ.

നിരവധി തവണ കേന്ദ്രസർക്കാറുമായി കർഷകർ ചർച്ച നടത്തിയിട്ടും നിയമങ്ങൾ പിൻവലിക്കില്ലെന്ന നിലപാട്​ സ്വീകരിക്കുകയായിരുന്നു കേന്ദ്രം. ഇതോടെ പ്രക്ഷോഭം വീണ്ടും നീണ്ടു.

ജനുവരി 26​ലെ ചെ​േങ്കാട്ട സംഘർഷത്തി​െൻറ പശ്ചാത്തലത്തിൽ പ്രക്ഷോഭം അടിച്ചമർത്താൻ കേന്ദ്രം ശ്രമിച്ചെങ്കിലും കർഷകർ പ്രക്ഷോഭഭൂമിയിൽ തുടരുകയായിരുന്നു.

Tags:    
News Summary - Farmers to observe ‘Save Agriculture, Save Democracy Day’ today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.