സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ പഞ്ചാബിലെ പട്യാലയിൽ പ്രതിഷേധിച്ചവരെ

പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു

കർഷക സമരം അവസാനിപ്പിച്ചു; സൂര്യകാന്തിക്ക് താങ്ങുവില ഏർപെടുത്തും

ന്യൂഡൽഹി: ഹരിയാനയിലെ കുരുക്ഷേത്രയിൽ കർഷകർ നടത്തിവന്ന ഉപരോധ സമരം അവസാനിപ്പിച്ചു. സൂര്യകാന്തിക്ക് ചുരുങ്ങിയ താങ്ങുവില ഏർപ്പെടുത്തുമെന്നും റോഡ് ഉപരോധിച്ചതിന് അറസ്റ്റിലായവരെ വിട്ടയക്കുമെന്നും ചർച്ചയിൽ ധാർണയായതിനെ തുടർന്നാണ് നടപടി.

ഭാരതീയ കിസാൻ യൂനിയൻ ചടുലി വിഭാഗവും സംയുക്ത കിസാൻ മോർച്ചയും രൂപം കൊടുത്ത സംയുക്ത സമരസമിതിയാണ് സർക്കാരുമായി ചർച്ച നടത്തി ധാരണയിലെത്തിയത്. കുരുക്ഷേത്രയിലെ പിപ്‍ലിയിൽ നടത്തിയ സമരവും റോഡ് ഉപരോധവും ഇതോടെ അവസാനിപ്പിക്കും.

സ​മ​രം നിർത്തി​ല്ലെ​ന്നും നീ​ണ്ട സ​മ​ര​ത്തി​ന് ട്രാ​ക്ട​റു​ക​ളും ട്രോ​ളി​ക​ളും സ​ജ്ജ​മാ​ക്കി നി​ർ​ത്തണമെന്നും നേരത്തെ വ്യ​ക്ത​മാ​ക്കി​യ ഭാ​ര​തീ​യ കി​സാ​ൻ യൂ​നി​യ​ൻ നേ​താ​വ് രാ​കേ​ഷ് ടി​കാ​യ​ത് ക​ർ​ഷ​ക​രോ​ട് ആ​ഹ്വാ​നം ചെ​യ്തിരുന്നു. തി​ങ്ക​ളാ​ഴ്ച രാ​ത്രി ദേ​ശീ​യ​പാ​ത 44 ഉ​പ​രോ​ധി​ച്ച് ടെ​ന്റു​ക​ൾ കെ​ട്ടി രാ​ത്രി ന​ടു​​റോ​ഡി​ൽ ഉ​റ​ങ്ങി​യ ക​ർ​ഷ​ക​ർ സ​മ​രം ദീ​ർ​ഘ​മാ​യി മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കു​ന്ന​തി​നാ​ണ് ട്രാ​ക്ട​റു​ക​ളും ട്രോ​ളി​ക​ളും സ​ജ്ജ​മാ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​ത്.

ഡ​ൽ​ഹി അ​തി​ർ​ത്തി​യി​ലെ പ​ഴ​യ സ​മ​ര​മാ​തൃ​ക​യി​ൽ ക​ർ​ഷ​ക​ർ ദേ​ശീ​യ​പാ​ത​യി​ൽ ടെ​ന്റു​ക​ൾ കെ​ട്ടു​ന്ന​ത് ചൊ​വ്വാ​ഴ്ച​യും തു​ട​ർ​ന്നു. ഇ​ത് കൂ​ടാ​തെ സം​യു​ക്ത സ​മി​തി ഉ​ണ്ടാ​ക്കി സ​മ​ര​വു​മാ​യി മു​ന്നോ​ട്ടു​പോ​കാ​നാ​ണ് തീ​രു​മാ​ന​മെ​ന്നും ടി​കാ​യ​ത് പ​റ​ഞ്ഞു. ഇതിനു പിന്നാലെയാണ് രാത്രി വൈകി ധാരണയിലെത്തിയതും സമരം അവസാനിപ്പിക്കുന്നതും. സം​യു​ക്ത കി​സാ​ൻ മോ​ർ​ച്ച​യും ഭാ​ര​തീ​യ കി​സാ​ൻ യൂ​നി​യ​ൻ ച​ഡൂ​ണി വി​ഭാ​ഗ​വും ചേ​ർ​ന്നാ​ണ് സം​യു​ക്ത സ​മ​ര​സ​മി​തി ഉ​ണ്ടാ​ക്കി​യ​ത്.

Tags:    
News Summary - Farmers strike ended; Support price will be fixed for sunflower

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.