കർഷക രോഷത്തിൽ വീണ്ടും തിളക്കാനൊരുങ്ങി ഡൽഹി; ജന്തർ മന്ദറിൽ ഇന്ന്​ പ്രക്ഷോഭം

ന്യൂഡൽഹി: പാർലമെന്‍റ്​ വർഷകാല സമ്മേളനം പെഗസസ്​ വിവാദത്തിൽ തിളക്കുന്നതിനിടെ കാർഷിക നിയമങ്ങൾക്കെതിരെ പ്രത​ിഷേധവുമായി ഇന്ന്​ കർഷകർ ഡൽഹിയിൽ. ജന്തർ മന്ദറിലാണ്​ കാർഷിക പ്രക്ഷോഭം നടക്കുക. പ്രതിഷേധ പരിപാടിക്ക്​ ബുധനാഴ്ച ഡൽഹി പൊലീസ്​ അനുമതി നൽകി.

ജന്തർ മന്ദറിലെത്തുംമു​െമ്പ കർഷകർ സംഗമിക്കാൻ തീരുമാനിച്ച സിംഘു അതിർത്തിയിൽ കനത്ത സുരക്ഷയൊരുക്കിയാണ്​ പൊലീസ്​ ഇതിനെ നേരിടാനൊരുങ്ങുന്നത്​. വിവിധ സ്​ഥലങ്ങളിൽനിന്നെത്തുന്ന കർഷകർ ആദ്യം സിംഘുവിൽ ഒരുമിച്ചുകൂടിയാണ്​ ജന്തർ മന്ദറിലേക്ക്​ നീങ്ങുക.

സംയുക്​ത കിസാൻ മോർച്ചയിലെ 200 പേർ, കിസാൻ മസ്​ദൂർ സംഘർഷ്​ കമ്മിറ്റിയിൽനിന്ന്​ ആറു പേർ എന്നിങ്ങനെയാണ്​ അനുമതി. രാവിലെ 11 മുതൽ അഞ്ചു വരെ പ്രതിഷേധം നടത്തി തിരിച്ചുപോകണം. കോവിഡ്​ മാനദണ്​ഡങ്ങൾ പാലിച്ച്​ പ്രക്ഷോഭത്തിന്​ ഡൽഹി സർക്കാറും അനുമതി നൽകിയിരുന്നു.

സിംഘു അതിർത്തിയിൽനിന്ന്​ പൊലീസ്​ അകമ്പടിയിൽ ബസുകളിലായാണ്​ ​കർഷകരെ ജന്തർ മന്ദറിലെത്തുക. 

Tags:    
News Summary - Farmers Set To Protest In Heart Of Delhi Today, Tight Security At Borders

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.