'കർഷകരുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഒരൊറ്റ ചരക്കുവാഹനവും ഓടില്ല'; പണിമുടക്കാൻ ട്രക്ക് ഉടമകൾ

ന്യൂഡൽഹി: കർഷക സമരത്തിന്​ പിന്തുണയറിയിച്ച്​ ഉ​ത്തരേന്ത്യയിലെ ട്രക്കുകളും പണിമുടക്കുന്നു. ഒര​ു കോടി ട്രക്ക്​ ഉടമകൾ അംഗങ്ങളായുള്ള ആൾ ഇന്ത്യ മോ​ട്ടോർ ട്രാൻസ്​പോർട്ട്​ കോൺഗ്രസാണ്​ പണിമുടക്ക്​ പ്രഖ്യാപിച്ചത്​. ഡിസംബർ എട്ട്​ മുതൽ സർവീസ്​ നിർത്തിവെക്കുമെന്നാണ്​ ഇവരുടെ അറിയിപ്പ്​. കർഷക സമരത്തോടൊപ്പം ട്രക്കുകളും കൂടി സർവിസ്​ നിർത്തിയാൽ അത്​ ഉത്തരേന്ത്യയെ ഗുരുതരമായി ബാധിക്കും.

കർഷകരുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഒരൊറ്റ ചരക്കുലോറിയും ഓടില്ല. ഉത്തരേന്ത്യയിലെ മുഴുവൻ സർവിസുകളും നിർത്തിവെക്കുമെന്ന്​ എ.ഐ.എം.ടി.സി പ്രസിഡൻറ്​ കുൽതാരൻ സിങ്​ അത്​വാൽ പറഞ്ഞു. ഡൽഹി, ഹരിയാന, ഉത്തർപ്രദേശ്​, പഞ്ചാബ്​, ഹിമാചൽപ്രദേശ്​, ജമ്മുകശ്​മീർ എന്നിവിടങ്ങളിലെ ട്രക്ക്​ സർവിസാണ്​ നിലക്കുക.

കർഷകർ അവരുടെ നിയമപരമായ അവകാശങ്ങൾക്കായാണ്​ സമരം ചെയ്യുന്നത്​. അതുകൊണ്ട്​ അവർക്ക്​ പിന്തുണ കൊടുക്കേണ്ട സമയമാണ്​. ഉ​ത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലും വിളവെടുപ്പ്​ കാലമാണ്​. കേന്ദ്രസർക്കാർ കർഷകരുടെ പ്രശ്​നങ്ങൾ പരിഹരിച്ചില്ലെങ്കിൽ അത്​ ഉത്തരേന്ത്യയെ ഗുരുതരമായി ബാധിക്കുമെന്ന്​ സംഘടന മുന്നറിയിപ്പ്​ നൽകി.

കേന്ദ്രസർക്കാർ പാസാക്കിയ മൂന്ന്​ കാർഷിക നിയമങ്ങൾക്കെതിരെയാണ്​ കർഷകരുടെ സമരം ശക്​തമാവുന്നത്​. ഡൽഹിയുടെ വിവിധ അതിർത്തികളിൽ കർഷകർ തമ്പടിച്ചിരിക്കുകയാണ്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.