കർഷക ​പ്രക്ഷോഭത്തിന്​ ഐക്യദാർഢ്യം: ശാസ്​ത്രജ്ഞൻ കേന്ദ്രമന്ത്രിയിൽ നിന്നും അവാർഡ്​ വാങ്ങിയില്ല

കാർഷിക നിയമങ്ങൾക്കെതിരെ പ്രത​ിഷേധിക്കുന്ന കർഷകർക്ക്​ പിന്തുണയുമായി പഞ്ചാബ്​ ശാസ്​ത്രജ്ഞൻ അവാർഡ്​ നിരസിച്ചു. പഞ്ചാബിൽ നിന്നുള്ള കാർഷിക ശാസ്​ത്രജ്ഞൻ ഡോ. വരീന്ദർ പാൽ സിങാണ്​ അവാർഡ്​ വേദിയിൽ വെച്ച്​ തൻെറ നിലപാട്​ വ്യക്തമാക്കിയത്​​. പഞ്ചാബിലെ കാർഷിക സർവകലാശാലയി​ലെ പ്രൊഫസറാണ്​ ഇദ്ദേഹം.

ഡൽഹിയിൽ തിങ്കളാഴ്​ച ഫെർട്ടിലൈസർ അസോസിയേഷൻ ഓഫ്​ ഇന്ത്യ സംഘടിപ്പിച്ച ചടങ്ങിനിടെയാണ്​ സംഭവം. കേന്ദ്ര മന്ത്രി ഡി.വി സദാനന്ദ ഗൗഡയിൽ നിന്നും അവാർഡ്​ വാങ്ങാതെ വരീന്ദർ പാൽ സിങ്​ സ്​റ്റേജിൽ നിന്നും കാർഷിക പ്രക്ഷോഭങ്ങൾക്ക്​ പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു.

കേന്ദ്ര സർക്കാർ കർഷകരെ കേൾക്കണമെന്നും ഈ സമയത്ത്​ ഈ അവാർഡ്​ സ്വീകരിക്കുന്നത്​ ശരിയായിരിക്കില്ലെന്നും വരീന്ദർ വിശദീകരിച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.