​മോദിയുടെ 'മൻ കി ബാത്തി'നിടെ പാത്രം കൊട്ടി കർഷകരുടെ പ്രതിഷേധം

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ 'മൻ കി ബാത്തി'നിടെ പാ​ത്രം കൊട്ടിയും ശബ്ദമുണ്ടാക്കിയും കർഷകരുടെ പ്രതിഷേധം. ഡൽഹിയിലെ അതിർത്തിയിൽ പ്രക്ഷോഭത്തിൽ പ​ങ്കെടുക്കുന്ന കർഷകർ ഉച്ചത്തിൽ പാത്രം കൊട്ടിയും മുദ്രാവാക്യം വിളിച്ചുമാണ്​ പ്രതിഷേധിക്കുന്നത്​.

ഈ വർഷത്തെ അവസാനത്തെ മൻ കി ബാത്താണ്​ ഇന്നത്തേത്​. മൻ കി ബാത്തിനിടെ പ്രതിഷേധം സംഘടിപ്പിക്കുമെന്നും കർഷകരെ പിന്തുണക്കുന്ന എല്ലാവരും പ്രതിഷേധത്തിൽ പങ്കുചേരണമെന്നും കർഷകർ അഭ്യർഥിച്ചിരുന്നു.

കേന്ദ്രസർക്കാറിന്‍റെ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകരുടെ വാക്കുകൾ കേൾക്കാൻ പ്രധാനമന്ത്രി തയാറാകാത്തതിനെ തുടർന്നാണ്​ പ്രതിഷേധം.

ഒരു മാസമായി നടക്കുന്ന കർഷക പ്രതിഷേധവുമായി ബന്ധപ്പെട്ട്​ യാതൊരു വിധ പ്രതികരണങ്ങളും മോദി ഇതുവരെ നടത്തിയിട്ടില്ല. അതേസമയം, പ്രതിഷേധിക്കുന്നത്​ കർഷകരല്ലെന്നും വിവിധ പ്രതി​പക്ഷ പാർട്ടികളാണെന്നും ​ആരോപിച്ചിരുന്നു. കൂടാതെ പ്രതിപക്ഷം കർഷകർക്കിടയിൽ കാർഷിക നിയമത്തിന്‍റെ പേരിൽ നുണയും കിംവദന്തികളും പ്രചരിപ്പിക്കുകയാണെന്നും മോദി പറഞ്ഞിരുന്നു. 

Tags:    
News Summary - Farmers Protest during Modi's Mann ki Baat show

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.