ജനാധിപത്യത്തിന്‍റെ വിജയം; വൈകിയെത്തിയ വിവേകമെന്ന് എ.കെ. ആന്‍റണി

ന്യൂഡൽഹി: വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനം ജനാധിപത്യത്തിന്‍റെ വിജയമെന്ന് കോൺഗ്രസ്. വൈകിയെത്തിയ വിവേകമാണിതെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം എ.കെ. ആന്‍റണി പ്രതികരിച്ചു.

ഇന്ധനങ്ങൾക്ക് ചുമത്തിയ അമിത വില കൂടി പിൻവലിക്കണമെന്നും എ.കെ. ആന്‍റണി ആവശ്യപ്പെട്ടു.

രാജ്യത്തെ അഭിസംബോധന ചെയ്​ത്​ സംസാരിക്കു​േമ്പാഴാണ് വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കുമെന്ന്​ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. എതിർപ്പുയർന്ന മൂന്ന്​ നിയമങ്ങളും പിൻവലിക്കുന്നുവെന്നും പാർലമെന്‍റിൽ ഇക്കാര്യം അറിയിക്കുമെന്നും മോദി പറഞ്ഞു.

നിയമം ചിലർക്ക്​ ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യത്തിലാണ്​ പിൻവലിക്കാൻ തീരുമാനിച്ചത്​. ഒരാൾ പോലും ബുദ്ധിമുട്ടാതിരിക്കാനാണ്​ സർക്കാറിന്‍റെ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

കർഷകരുടെ ക്ഷേമം മുൻനിർത്തിയാണ്​ എല്ലാം ചെയ്​തത്. കർഷകരോട്​ ക്ഷമ ചോദിക്കുകയാണ്​. കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതിന്‍റെ പശ്​ചാത്തലത്തിൽ കർഷകർ സമരം അവസാനിപ്പിക്കണമെന്ന്​ മോദി അഭ്യർഥിച്ചു.

Tags:    
News Summary - Farmers Law Withdraw: The victory of democracy; Congress says justice delayed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.