മുംബൈ: കർഷക സമരത്തിനെതിരായ ബി.ജെ.പി വിമർശനങ്ങളിൽ പ്രതികരണവുമായി ശിവസേന. മുഖപത്രമായ സാമ്നയിലെഴുതിയ എഡിറ്റോറിയലിലാണ് ശിവസേന ബി.ജെ.പിയെ വിമർശിക്കുന്നത്. കർഷകർ ഇന്ത്യയുടെ ത്രിവർണ പതാകയെ അപമാനിച്ചിട്ടില്ലെന്ന് സാമ്ന എഡിറ്റോറിയൽ പറഞ്ഞു.
ത്രിവർണ പതാകയെ കർഷകർ അപമാനിച്ചുവെന്നാണ് ബി.ജെ.പിയുടെ ആരോപണം. ഒരു വിഭാഗം കർഷകർ നിയമം ലംഘിച്ചുവെന്നത് ശരിയാണ്. എന്നാൽ, കർഷക സമരം മുഴുവൻ രാജ്യദ്രോഹമാണെന്ന് പറയുന്നത് തെറ്റാണ്. കർഷക സമരത്തിനിടെ ത്രിവർണ പതാകക്ക് ഒന്നും സംഭവിച്ചിട്ടില്ലെന്ന് സാമ്ന എഡിറ്റോറിയലിൽ ചൂണ്ടിക്കാട്ടുന്നു.
ത്രിവർണ പതാകയുമായാണ് കർഷകർ റാലി നടത്തിയത്. ബി.ജെ.പി സൈബർ ആർമിയേക്കാൾ സ്നേഹം കർഷകർ ദേശീയപതാകയോടുണ്ട്. ഇന്ത്യയുടെ അതിർത്തിയിൽ രാജ്യത്തിനായി പോരാടുന്ന പട്ടാളക്കാരിൽ പലരും കർഷകരുടെ മക്കളാണെന്നും ശിവസേന വ്യക്തമാക്കുന്നു.
കർഷകരെ തടയാൻ ഡൽഹി അതിർത്തിയിൽ ഏർപ്പെടുത്തിയ സന്നാഹം ലഡാക്കിൽ ചെയ്തിരുന്നുവെങ്കിൽ ചൈനീസ് സൈന്യം ഇന്ത്യയിൽ എത്തി ദേശീയ പതാകയെ അപമാനിക്കില്ലായിരുന്നുവെന്നും സാമ്ന എഡിറ്റോറിയലിൽ പരിഹസിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.