കർഷക സമരം: 72 മണിക്കൂർ സത്യാഗ്രഹവുമായി ജ്യോതിരാദിത്യ സിന്ധ്യ

ഭോപാൽ: മുഖ്യമന്ത്രി ശിവ്​രാജ്​ സിങ്​ ചൗഹാ​​​െൻറ സമാധാന നിരാഹാരത്തിനു ബദലായി കോൺഗ്രസ്​ എം.പി ജ്യോതിരാദിത്യ സിന്ധ്യ 72 മണിക്കൂർ സത്യാഗ്രഹം തുടങ്ങുന്നു. മധ്യപ്രദേശിലെ കർഷകരുടെ അവകാശങ്ങൾ സംരക്ഷിക്കണ​െമന്നാവശ്യ​പ്പെട്ടാണ്​ സത്യാഗ്രഹം. ജൂൺ 14 സത്യാഗ്രഹമിരിക്കു​െമന്ന്​ അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. 

ഗുണ മണ്ഡലത്തിൽ നിന്നുള്ള എം.പിയാണ്​ സിന്ധ്യ. മന്ത്​സൗറിൽ പ്രക്ഷോഭകർക്ക്​ നേരെയുണ്ടായ പൊലീസ്​ വെടിവെപ്പിൽ കൊല്ല​പ്പെട്ട ആറ്​ കർഷകരുടെയും ബന്ധുക്കളെ സിന്ധ്യ സന്ദർശിക്കും. നേരത്തെ, രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള കോൺഗ്രസ്​ നേതാക്കളെ മന്ത്​സൗർ സന്ദർശിക്കുന്നതിൽ നിന്നും കർഷക കുടുംബങ്ങളെ കാണുന്നതിൽ നിന്നും പൊലീസ്​ തടഞ്ഞിരുന്നു. ക്രമസമാധാനപാലനം നടപ്പാക്കാൻ സാധിക്കാത്ത ശിവ്​രാജ്​ സിങ്​ ചൗഹാന്​ മുഖ്യമന്ത്രിയായി തുടരാൻ അർഹതയില്ലെന്ന്​ ആരോപിച്ച കോൺഗ്രസ്​ സംസ്​ഥാനത്ത്​ രാഷ്​ട്രപതി ഭരണം ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ടിരുന്നു. 

കൊല്ലപ്പെട്ട കർഷകരിലൊരാൾ 40 ദിവസം മാത്രം പ്രായമുള്ള കുഞ്ഞി​​​െൻറ അച്ഛനാണ്​. നിരാഹാരമിരിക്കുന്നതിനു പകരം ചൗഹാൻ കർഷക​​​െൻറ ഭാര്യയെയും മരിച്ചവരുടെ കുടംബാംഗങ്ങളെയും സന്ദർശിക്കുകയായിരുന്നു ചെ​േയ്യണ്ടതെന്ന്​ മധ്യപ്രദേശ്​  പ്രതിപക്ഷ നേതാവ്​ അജയ്​ സിങ്​പറഞ്ഞു​.  ഭരണഘടനാപരമായ ഉത്തരവാദിത്തങ്ങളിൽ നിന്ന്​ മുഖ്യമന്ത്രി ഒഴിഞ്ഞുമാറുകയാണ്​. സംസ്​ഥാനത്ത്​ രാഷ്​ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന്​ ഞങ്ങൾ ആവശ്യപ്പെടുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. 

​നേരത്തെ, ബി.​െജ.പിയുടെ സഖ്യകക്ഷിയായ ശിവസേനയും ചൗഹാൻ കർഷക കുടംബങ്ങളെ കാണണമെന്നും സംഭവ സ്​ഥലം സന്ദർശിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. നിരാഹാരമിരിക്കുന്നതിനു പകരം കർഷകരെ കണ്ട്​ അവർക്കാവശ്യമായ സഹായങ്ങൾ ചെയ്​തുകൊടുക്കുകയാണ്​ വേണ്ടത്​. ഇല്ലെങ്കിൽ കർഷകരെ പിന്തുണച്ച്​ ശിവസേന അനിശ്​ചിതകാല നിരാഹാരം തുടങ്ങുമെന്നും ശിവസേനയുടെ മാധ്യമ വാക്​താവ്​ അപൂർവ ദുബെ അറിയിച്ചിരുന്നു. 

Tags:    
News Summary - farmer protest: 72-hour 'Satyagrah' by Jyotiraditya Scindia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.