ഉവൈസിയും ബി.ജെ.പിയും ഒരേ ടീം; അവരു​െട നീക്കങ്ങൾ കർഷകർ മനസിലാക്കണമെന്ന്​ ടികായത്ത്​

ന്യൂഡൽഹി: ആൾ ഇന്ത്യ മജിലിസെ-ഇത്തിഹാദുൽ മുസ്​ലിമീൻ നേതാവ്​ അസദുദ്ദീൻ ഉവൈസിയും ബി.ജെ.പിയും ഒരേ ടീമാണെന്ന്​ ഭാരതീയ കിസാൻ യൂണിയൻ നേതാവ്​ രാകേഷ്​ ടികായത്ത്​. ഇവരുടെ നീക്കങ്ങൾ കർഷകർ മനസിലാക്കിയിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഉവൈസിയും ബി.ജെ.പിയും ഒരേ ടീമാണ്​. ബി.ജെ.പിയിൽ നിന്നും ഉവൈസിക്ക്​ അനുഗ്രഹം കിട്ടിയിട്ടുണ്ട്​. ബി.ജെ.പിക്കെതിരെ ഉവൈസി വലിയ വിമർശനം ഉന്നയിക്കും. എന്നാൽ, അവർ ഉവൈസിക്കെതിരെ കേസ്​ നൽകില്ല. ബി.ജെ.പി ഉവൈസിയുടെ സഹായം തേടിയിട്ടുണ്ട്​. കർഷകർ ഉവൈസിയുടെ നീക്കങ്ങൾ മനസിലാക്കണം. ഇരട്ട മുഖമുള്ളയാളാണ്​ അയാൾ. ഉവൈസി കർഷകരെ തകർക്കുമെന്നും രാകേഷ്​ ടിക്കായത്ത്​ പറഞ്ഞു.

കാർഷിക നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ പ്രക്ഷോഭം തുടരും. നിയമങ്ങൾ പിൻവലിക്കുന്നത്​ വരെ ഡൽഹി അതിർത്തിയിൽ നിന്നും പിന്മാറില്ല. കർഷകരാണോ കോർപ്പറേറ്റുക​ളാണോ ​മോദി സർക്കാറിന്​ പ്രിയപ്പെട്ടതെന്ന്​ അവർ വ്യക്​തമാക്കണമെന്നും ടികായത്ത്​ ആവശ്യപ്പെട്ടു. 

Tags:    
News Summary - Farmer Leader Rakesh Tikait's "BJP's Chacha Jaan" Barb At Asaduddin Owaisi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.