Photo Credits: PTI

കർഷക നേതാവ്​ രാകേഷ്​ തികതിന്​ വധഭീഷണി; ഗാസിപുർ ​​അതിർത്തിയിൽ സുരക്ഷ ശക്തമാക്കി

ന്യൂഡൽഹി: കർഷക നേതാവും ഭാരതീയ കിസാൻ യൂനിയൻ (ബി.കെ.യു) വക്താവുമായ രാകേഷ്​ തികതിന്​ വധഭീഷണി. ഫോൺ വഴിയായിരുന്നു ഭീഷണി സന്ദേശം ലഭിച്ചത്​. ശനിയാഴ്ച ഇതുമായി ബന്ധപ്പെട്ട്​ രാകേഷ്​ പൊലീസിൽ പരാതി നൽകി.

കാർഷിക നിയമവുമായി ബന്ധപ്പെട്ട പ്രക്ഷോഭം കനക്കുന്നതിനിടെ കേന്ദ്രവുമായി ചർച്ച നടത്തുന്ന കർഷക സംഘടനകളുടെ പ്രതിനിധിയാണ്​ ബി.കെ.യുമായി അടുത്ത ബന്ധം പുലർത്തുന്ന രാകേഷ്​ തികത്​.

വധഭീഷണിയുമായി ബന്ധപ്പെട്ട്​ ഉത്തർപ്രദേശിലെ ഗാസിയാബാദ്​ കൗഷാമ്പിയിൽ എഫ്​.ഐ.ആർ രജിസ്റ്റർ ചെയ്​തു. രാകേഷ്​ തികതിന്​​ ഫോണിലൂടെ വധഭീഷണി എത്തിയ​തിനെ തുടർന്ന്​ ഫോൺ നമ്പറുകൾ നിരീക്ഷണത്തിലാക്കി. രാകേഷിന്​ ഭീഷണി സ​ന്ദേശം ലഭിച്ചതിനെ തുടർന്ന്​ പ്രക്ഷോഭം നടക്കുന്ന ഗാസിപുർ ​​അതിർത്തിയിൽ കർശന സുരക്ഷ ഒരുക്കി. പരാതി അന്വേഷിക്കുന്നതിനായി പൊലീസ്​ പ്രത്യേക സംഘത്തെ നിയോഗിക്കുകയും ചെയ്​തു.

കേന്ദ്രവുമായി ഡിസംബർ 29ന്​ ചർച്ച നടത്തുമെന്നാണ്​ കർഷക സംഘടനകളുടെ തീരുമാനം. കർഷകരുടെ പ്രശ്​നങ്ങൾ ചർച്ചചെയ്യാമെന്നാണ്​ കേന്ദ്രത്തിന്‍റെ വാദം. നിലവിൽ സർക്കാറിന്‍റെ കോർട്ടിലാണ്​ പന്തെന്നും രാകേഷ്​ തികത്​ പ്രതികരിച്ചു.

കേന്ദ്രസർക്കാറിന്‍റെ കാർഷിക നിയമങ്ങൾക്കെതിരെ ഡൽഹിയുടെ വിവിധ അതിർത്തികളിൽ നടക്കുന്ന കർഷക പ്രക്ഷോഭം ഒരു മാസം പിന്നിട്ടു. അഞ്ചിലധികം തവണ ചർച്ചകൾ നടത്തിയിട്ടും കാർഷിക നിയമം പിൻവലിക്കില്ലെന്നാണ്​ കേ​ന്ദ്രത്തിന്‍റെ നിലപാട്​. അതേസമയം നിയമങ്ങൾ പിൻവലിക്കാതെ പ്രക്ഷോഭത്തിൽനിന്ന്​ പിന്നോട്ടില്ലെന്നാണ്​ കർഷകരുടെ നിലപാട്​. 

Tags:    
News Summary - Farmer leader Rakesh Tikait receives death threat police launch probe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.