ന്യൂഡൽഹി: കാർഷികാവശ്യങ്ങൾക്കുള്ള വളത്തിന് നൽകുന്ന സബ്സിഡി തുക നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് എത്തുന്ന സംവിധാനം അടുത്തവർഷം ജനുവരി ഒന്ന് മുതൽ നടപ്പാക്കണമെന്ന് വളം മന്ത്രാലയത്തോട് പ്രധാനമന്ത്രിയുടെ ഒാഫിസ്. ഏപ്രിൽ വരെ നീട്ടണമെന്ന മന്ത്രാലയത്തിെൻറ ആവശ്യം നിരാകരിച്ച പ്രധാനമന്ത്രിയുടെ ഒാഫിസ് ജനുവരി ഒന്നിനുതന്നെ തുടങ്ങണമെന്ന് അറിയിച്ചു. സാേങ്കതികതടസ്സങ്ങളും പണരഹിത ഇടപാടിലേക്ക് മാറുേമ്പാഴുണ്ടാകുന്ന യന്ത്രങ്ങളുടെ ലഭ്യതക്കുറവുമാണ് ജനുവരിയിൽ തുടങ്ങുന്നിതിന് തടസ്സമായി മന്ത്രാലയം ചൂണ്ടിക്കാണിച്ചത്. ഇൗ വർഷം ഒക്ടോബറിൽ സബ്സിഡി ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് നൽകുന്ന സംവിധാനം തുടങ്ങുമെന്നായിരുന്നു നേരത്തേ വ്യക്തമാക്കിയിരുന്നത്. എന്നാൽ, പുതിയ സംവിധാനത്തിലേക്ക് മാറുന്നതിനുള്ള പ്രയാസം മന്ത്രാലയം അറിയിച്ചതിെനത്തുടർന്ന് ജനുവരിയിലേക്ക് നീട്ടി. 14 കോടി കർഷകർ വർഷത്തിൽ അഞ്ചുതവണവീതം വളം സബ്സിഡിയായി വാങ്ങുന്നുണ്ട്. വർഷത്തിൽ ഏകദേശം 70 കോടി ഒാൺലൈൻ കൈമാറ്റങ്ങളാണ് പുതിയ സംവിധാനത്തിലേക്ക് മാറുന്നതോടെ നടപ്പാക്കേണ്ടത്.
ഇത്രയും ഇടപാടുകൾ നടത്തുന്നതിന് നിലവിലെ സാേങ്കതികവിദ്യ മതിയാവില്ല. കർഷകരുടെ ബയോമെട്രിക് വിവരങ്ങളടക്കം പൂർണമായും ശേഖരിക്കാൻ സമയമെടുക്കും. അതിനാൽ, ജനുവരിയിലും സബസ്സിഡി നേരിട്ട് നൽകുന്ന സംവിധാനം തുടങ്ങാനാവില്ല എന്നാണ് മന്ത്രാലയത്തിെൻറ നിലപാട്. എന്നാൽ, ജനുവരിയിൽ നടപ്പാക്കിയാേല അടുത്ത ജൂണോടെ പരാതികൾ പരിഹരിച്ച് സബ്സിഡി നേരിട്ട് കർഷകരിലെത്തിക്കുന്ന സംവിധാനം വിജയിക്കൂവെന്നും ഇനിയും നീട്ടിവെക്കുന്നത് അംഗീകരിക്കാനാവില്ലെന്നുമാണ് പ്രധാനമന്ത്രിയുടെ ഒാഫിസിെൻറ നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.