ശ്രീനഗർ: കൊടുംശൈത്യത്തിൽ അമർന്ന കശ്മീരിൽ കുടുംബത്തിലെ അഞ്ചുപേർ ശ്വാസംമുട്ടി മ രിച്ചു. ഇതിൽ രണ്ടുകുട്ടികളുമുണ്ട്. എൽ.പി.ജി ഹീറ്ററിൽ നിന്നുള്ള വിഷവാതകം ശ്വസിച്ചാ ണ് ദുരന്തമുണ്ടായത്. കുപ്വാരയിലെ കർണായിലാണ് സംഭവം.
മഞ്ഞുവീഴ്ചയിൽ റോഡ് ഗതാഗതം തടസ്സപ്പെട്ടതിനാൽ അന്ത്യകർമങ്ങൾക്കായി മൃതദേഹങ്ങൾ ഹെലികോപ്ടറിൽ െകാണ്ടുപോകുമെന്ന് ജില്ല ഭരണകൂടം അറിയിച്ചു. മേഖലയിൽ കനത്ത മഞ്ഞുവീഴ്ച കാരണം വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്. അതുകാരണം എൽ.പി.ജി ഹീറ്റർ ഉപയോഗിച്ചതാണ് അപകടത്തിന് കാരണമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.