ന്യൂഡൽഹി: വ്യാജ സമൂഹ മാധ്യമ അക്കൗണ്ടുകൾ വഴിയുള്ള പ്രചാരണങ്ങളാണ് ഡൽഹിയിലെ അക്രമങ്ങൾക്കും കലാപങ്ങൾക്കും കാരണ മായതെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതിയിൽ ഹരജി. തിരിച്ചറിയൽ രേഖയുമായി സമൂഹ മാധ്യമ അക്കൗണ്ടുകളെ ബന്ധിക്കുന്ന ത് സംബന്ധിച്ച ഡിസംബർ ഒമ്പതിലെ ഡൽഹി ഹൈകോടതി ഉത്തരവ് ചോദ്യം ചെയ്ത് ബി.ജെ.പി നേതാവ് അശ്വനി ഉപാധ്യായ ആണ് പ്രത്യേക അനുമതി ഹരജി സമർപ്പിച്ചത്.
വര്‍ഗീയത, വിഘടനവാദം അടക്കമുള്ളവക്ക് വ്യാജ പ്രചാരണങ്ങൾ വഴിവെക്കുന്നു. ട്വിറ്ററിൽ 35 ദശലക്ഷം പേർക്കും ഫേസ്ബുക്കിൽ 350 ദശലക്ഷം പേർക്കും അക്കൗണ്ട് ഉണ്ട്. ഇതിൽ 10 ശതമാനം അക്കൗണ്ടുകൾ വ്യാജവും കൃത്രിമവും തട്ടിപ്പും ആണ്.
രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രിമാർ, മുഖ്യമന്ത്രിമാർ, കേന്ദ്രമന്ത്രിമാർ, സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, സുപ്രീംകോടതി, ഹൈകോടതി ജഡ്ജിമാർ അടക്കം പ്രമുഖരുടെ പേരിലുള്ള നൂറിലധികം വ്യാജ ട്വിറ്റർ, ഫേസ്ബുക്ക് അക്കൗണ്ടുകളെ കുറിച്ച് ഹൈകോടതി പരാമർശം നടത്തിയില്ല. ഇത്തരം വ്യാജ അക്കൗണ്ടുകളിൽ ഉപയോഗിക്കുന്നത് പ്രമുഖ വ്യക്തികളുടെ യഥാർഥ ചിത്രങ്ങളാണ്. ഈ രീതിയിലുള്ള സമൂഹ മാധ്യമങ്ങളിൽ സാധാരണ ജനങ്ങൾ സന്ദേശങ്ങൾ പോസ്റ്റ് ചെയ്യാറുണ്ടെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു.
കള്ളപ്പണം, വ്യാജമായി തയാറാക്കിയ തെരഞ്ഞെടുപ്പ് ചെലവ് വിവരങ്ങൾ തുടങ്ങിയ തെറ്റായ വാർത്തകളും വ്യാജ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ടെന്നും ഹരജിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.