ഉത്തർപ്രദേശിലെ ഫൈസാബാദിനെ ‘അയോധ്യ’യെന്ന്​ പേരുമാറ്റി യോഗി

അയോധ്യ: അലഹബാദി​​​​െൻറ പേര് പ്രയാഗ്‌രാജ് എന്നു മാറ്റിയതിനു പിന്നാലെ ഉത്തർപ്രദേശിലെ ഫൈസാബാദ് ജില്ലയുടെ പേര് ‘അയോധ്യ’ എന്നാക്കി മാറ്റി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അയോധ്യ ​രാജ്യത്തി​​​​െൻറ അഭിമാനത്തി​​​​െൻറയും പ്രതാപത്തി​​​​െൻറയു​ം അടയാളമാണ്​. അത്​ ഭഗവാൻ ശ്രീരാമ​​​​െൻറ പേരിലാണ്​ അറിയപ്പെടേണ്ടതെന്നും പ്രഖ്യാപനം നടത്തികൊണ്ട്​ യോഗി ആദ്യത്യനാഥ്​ പറഞ്ഞു. ദക്ഷിണ കൊറിയൻ പ്രഥമ വനിത കിം–ജങ് സൂക്കുമായി ചേർന്ന് അയോധ്യയിലെ ദീപാവലി ആഘോഷങ്ങൾ ഉദ്​ഘാടനം ചെയ്​തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭഗവാൻ ശ്രീരാമ​​​​െൻറ പാരമ്പര്യം എന്നന്നേക്കുമായി നിലനിർനിർത്തും. അയോധ്യയോട് അനീതി കാണിക്കാൻ ഒരാളെയും അനുവദിക്കില്ല. അയോധ്യയിൽ മെഡിക്കല്‍ കോളജ് നിർമിക്കും. ശ്രീരാമ​​​​െൻറ പിതാവായ ദശരഥ​​​​െൻറ പേരിലായിരിക്കും മെഡിക്കൽ കോളജെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫൈസാബാദ്, അയോധ്യ നഗരങ്ങൾ ചേർന്നതാണ്​ ഫൈസാബാദ് ജില്ല. ഫൈസാബാദിനു കീഴിലെ മുനിസിപ്പൽ കോർപറേഷ​​​​െൻറ പേര് അയോധ്യ നഗർ നിഗം എന്നായിരുന്നു. ഈ സാഹചര്യത്തിൽ ഫൈസാബാദി​​​​െൻറ പേരും അയോധ്യയാക്കണമെന്ന് അടുത്തിടെ മുതിർന്ന ബി.ജെ.പി നേതാവ് വിനയ് കട്ട്യാറും വി.എച്ച്​.പിയും ആവശ്യപ്പെട്ടിരുന്നു.

Tags:    
News Summary - Faizabad District Will Be Known As Ayodhya, Says Yogi Adityanat- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.