രാഹുൽ ഗാന്ധിയുടെ സെൽഫിയിൽ യേശുവിന്‍റെ ചിത്രം‍ ? - FACT CHECK

ന്യൂഡൽഹി: ലോക്‌സഭ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം സോണിയ ഗാന്ധിക്കൊപ്പം രാഹുൽ ഗാന്ധി പങ്കിട്ട സെൽഫി സമൂഹമാധ്യമത്തിൽ വൈറലായിരുന്നു. ചിത്രത്തിൽ ഇരുവരുടെയും പിന്നിലുള്ളത് യേശു ക്രിസ്തുവിന്‍റെ ചിത്രമാണെന്ന തരത്തിലാണ് സമൂഹമാധ്യമങ്ങളിൽ സംഘ്പരിവാർ-ബി.ജെ.പി അനുകൂല പ്രൊഫൈലുകൾ ഈ ചിത്രം പ്രചരിപ്പിച്ചത്.


രാഹുലിന്‍റെ മുറിയിൽ യേശുവിന്‍റെ ചിത്രമുണ്ടെന്നും എന്നാൽ ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങൾ ഇല്ലെന്നുമായിരുന്നു പ്രചാരണം. എന്നാൽ റഷ്യൻ ചിത്രകാരൻ നിക്കോളാസ് റോറിച്ചിന്‍റെ 'മഡോണ ഒറിഫ്‌ലാമ' എന്ന പെയിന്‍റിങ്ങാണ് രാഹുൽ ഗാന്ധിയുടെ ചിത്രത്തിലുണ്ടായിരുന്നത്.

രാഹുൽ പങ്കുവെച്ച ചിത്രത്തിൽ ചുവന്ന വൃത്തത്താൽ ചുറ്റപ്പെട്ട മൂന്ന് ചുവന്ന ഡോട്ടുകളുള്ള ഒരു ബാനർ ഉള്ളത് കാണാം. 1932-ൽ നിക്കോളായ് റോറിച്ച് വരച്ച ചിത്രത്തിലെ സമാധാനത്തിന്‍റെ ബാനറാണിത്. ന്യൂയോര്‍ക്കിലെ നിക്കോളാസ് റോറിച്ച് മ്യൂസിയത്തില്‍ ഈ ചിത്രം പ്രദര്‍ശനത്തിന് വെച്ചിട്ടുണ്ട്. നിക്കോളാസ് റോറിച്ച് മനുഷ്യ ഐക്യത്തിന്‍റെ പ്രതീകമായാണ് ഈ ചിത്രം വരച്ചത്.

Full View

സോണിയ ഗാന്ധി ക്രിസ്തുമത വിശ്വാസിയാണെന്നും അതുകൊണ്ട് തന്നെ രാഹുലും പ്രിയങ്കയും ക്രിസ്തുമതത്തിലാണ് വിശ്വസിക്കുന്നത് എന്ന പ്രചാരണവുമായി ബി.ജെ.പി നേതാക്കൾ നേരത്തെയും രംഗത്തുവന്നിരുന്നു

Tags:    
News Summary - Fact-Check: It's Not Jesus Christ Photo, But Roerich’s ‘Madonna Oriflamma' In Rahul Gandhi's Viral Selfie With Sonia Gandhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.