സ്വന്തം ലേഖകൻന്യൂഡൽഹി: ലോക്ഡൗണിലേക്ക് നീങ്ങിയ കോവിഡ് കാലത്ത് നാട്ടിലെത്തിയ പ്രവാസികൾക്ക് ഗൾഫിലും മറ്റും തിരിച്ചെത്തി ജോലി പുനരാരംഭിക്കാൻ സൗകര്യം ഒരുക്കണമെന്ന് ജി.സി.സി നേതൃത്വത്തോട് ഇന്ത്യ.
ജി.സി.സി രാജ്യങ്ങളുടെ പ്രതിനിധികളുമായി നടത്തിയ വിർച്വൽ ചർച്ചയിൽ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറാണ് ഇക്കാര്യം ഉന്നയിച്ചത്. ഇന്ത്യയിൽനിന്ന് ഗൾഫിലേക്ക് ഇേപ്പാൾ പറക്കുന്ന വിമാനങ്ങളിൽ നാട്ടിൽനിന്ന് ജോലിസ്ഥലത്തേക്ക് തിരിച്ചുപോകുന്നതിന് നിലവിലുള്ള തടസ്സങ്ങൾ നീക്കണമെന്ന് ജയശങ്കർ അഭ്യർഥിച്ചു.
കോവിഡ് മഹാമാരിക്കാലത്ത് പ്രവാസികളുടെ ക്ഷേമത്തിന് ജി.സി.സി രാജ്യങ്ങൾ പ്രത്യേക ശ്രദ്ധ നൽകുന്നതിൽ വിദേശകാര്യ മന്ത്രി നന്ദി പറഞ്ഞു. ഈ രാജ്യങ്ങളിലെ അടിയന്തര ചികിത്സ സാഹചര്യങ്ങൾ മുൻനിർത്തി വിദഗ്ധരെയും മരുന്നും എത്തിക്കാൻ ഇന്ത്യ ശ്രദ്ധിച്ച കാര്യവും അദ്ദേഹം പറഞ്ഞു.
ജി.സി.സി സെക്രട്ടറി ജനറൽ ഡോ. നയീഫ് ഫല എം. അൽ ഹജ്റഫ്, ബഹ്റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുൽ ലത്തീഫ് ബിൻ റാഷിദ് അൽ സയാനി, യു.എ.ഇ വിദേശകാര്യ സഹമന്ത്രി ഡോ. അൻവർ ബിൻ മുഹമ്മദ് ഗർഗാഷ് എന്നിവരും സൗദി അറേബ്യ, കുവൈത്ത്, ഖത്തർ എന്നിവിടങ്ങളിൽനിന്നുള്ള മുതിർന്ന പ്രതിനിധികളും വാർഷിക രാഷ്ട്രീയ ചർച്ചയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.