ന്യൂഡല്‍ഹി: നേത്രദാനം പ്രോത്സാഹിപ്പിക്കാൻ ബ്ലൈന്‍ഡ് വോക് കാമ്പയിൻ വ്യാഴാഴ്ച രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ നടക്കും. നേത്രദാനത്തിനായുള്ള ലോകത്തെ ഏറ്റവും വലിയ പ്രചാരണ പരിപാടിയാണ് ബംഗളൂരു ആസ്ഥാനമായ പ്രോജക്ട് വിഷെൻറ ആഭിമുഖ്യത്തില്‍ വ്യാഴാഴ്ച നടത്തുന്നതെന്ന് സംഘാടകസമിതി അംഗമായ കേന്ദ്രമന്ത്രി അല്‍ഫോൻസ് കണ്ണന്താനം പറഞ്ഞു. വിവിധ രാജ്യങ്ങളിലായി 250 കേന്ദ്രങ്ങളില്‍ ഒരേസമയം നടത്തുന്ന ബ്ലൈന്‍ഡ് വോക്കില്‍ ലക്ഷത്തോളം പേര് പങ്കെടുക്കും. തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന് നടത്തത്തില്‍ പങ്കാളിയാകും. ഡല്‍ഹിയില്‍ മന്ത്രി അല്‍ഫോൻസ് കണ്ണന്താനം, ആര്‍ച്ച്ബിഷപ് ഡോ. അനില്‍ കൂട്ടോ, സ്വാമി അഗ്നിവേശ്, സര്‍ദാര്‍ പരംജീത് സിങ് ചന്ദോക്, മൗലാന മഹമൂദ് മദനി തുടങ്ങിയവർ നയിക്കും. അന്ധര്‍ നയിക്കുന്ന നടത്തത്തില്‍ കാഴ്ചയുള്ളവര്‍ കണ്ണു മൂടിക്കെട്ടിയാണ് പങ്കെടുക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.