കേന്ദ്ര അന്വേഷണ സംഘങ്ങളെ പൂട്ടാൻ ശിവസേന; നാല് ഉദ്യോഗസ്ഥർക്കെതിരെ കേസ്

മഹാരാഷ്ട്രയിൽ ഭരണകക്ഷിയായ ശിവസേനയെയും നേതാക്കളെയും നിരന്തരം അന്വേഷണത്തിലും കേസുകളിലും കുടുക്കുന്ന കേന്ദ്ര അന്വേഷണ ഏജൻസികളെ അതേ നാണയത്തിൽ തിരിച്ചടിക്കാൻ സേന തീരുമാനം. ഇതിന്റെ ആദ്യ ഘട്ടം എന്ന നിലക്ക് നാല് കേന്ദ്ര അന്വേഷണ ഏജൻസി ഉദ്യോഗസ്ഥർക്കെതിരെ പണമിടപാട് കേസ് ചാർജ് ചെയ്ത് അന്വേഷിക്കാൻ തീരുമാനമായി.

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ ബി.ജെ.പിയുടെ എ.ടി.എം ആയി പ്രവർത്തിക്കുകയാണെന്ന് സേന നേരത്തേ ആരോപിച്ചിരുന്നു. കേന്ദ്ര ഏജൻസിയിലെ നാല് ഉദ്യോഗസ്ഥർക്കെതിരെ മുംബൈ പൊലീസ് സാമ്പത്തിക ക്രമക്കേട് അന്വേഷിക്കുന്നുണ്ടെന്നും അവരിൽ ചിലർ ജയിലിൽ പോകുമെന്നും ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു.

"നാല് ഇ.ഡി ഉദ്യോഗസ്ഥർക്കെതിരെയുള്ള കൊള്ളയടി, അഴിമതി ആരോപണങ്ങൾ മുംബൈ പൊലീസ് അന്വേഷിക്കുകയാണ്. മുംബൈ പൊലീസിന് അതിന് കഴിവുണ്ട്. എന്റെ വാക്കുകൾ രേഖപ്പെടുത്തി വെച്ചോളൂ. ചില ഇ. ഡി ഉദ്യോഗസ്ഥർ ജയിലിൽ പോകും" -റാവത്ത് അവകാശപ്പെട്ടു.

Tags:    
News Summary - Extortion Charges Against 4 Central Agency Officers Being Probed: Sena MP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.