ഇന്ത്യ-ചൈന ബന്ധം മോശം നിലയിൽ -ജയ്​ശങ്കർ

സിംഗപ്പൂർ: ഇന്ത്യ-ചൈന ബന്ധം മോശം നിലയിലാണ്​ കടന്നുപോകുന്നതെന്ന്​ വിദേശകാര്യ മ​ന്ത്രി എസ്​. ജയ്​ശങ്കർ. ബെയ്​ജിങ്​ നിരന്തരം ഉടമ്പടികൾ ലംഘിച്ചു. ഇതേക്കുറിച്ച്​ അവർക്ക്​ ഇപ്പോഴും കൃത്യമായ വിശദീകരണമില്ല. ഉഭയകക്ഷി ബന്ധം എന്തായി തീരണം എന്നത്​ ഇപ്പോൾ ചൈനീസ്​ നേതൃത്വമാണ്​ തീരുമാനിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സിംഗപ്പൂരിൽ 'പുതുലോകക്രമം' സംബന്ധിച്ച്​ നടന്ന സാമ്പത്തിക ഫോറത്തിനിടെ ഉയർന്ന ചോദ്യത്തോട്​ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കിഴക്കൻ ലഡാക്കിലെ സൈനിക പിന്മാറ്റം സമാധാനം പുനഃസ്​ഥാപിക്കാൻ അനിവാര്യമാണെന്ന്​ ഇന്ത്യ ചൈനയോട്​ പറഞ്ഞിട്ടുണ്ട്​. വികസനം, ഉഭയകക്ഷി ബന്ധം മെച്ചപ്പെടൽ തുടങ്ങിയ കാര്യങ്ങൾക്കെല്ലാം ഇത്​ പ്രധാനമാണ്​. ഇന്ത്യയുടെ നിലപാടിൽ ചൈനക്ക്​ ഒരു സംശയവുമുണ്ടാകില്ല. ചൈനീസ്​ വിദേശകാര്യമന്ത്രി വാങ്​ യിയെ പലതവണ കണ്ടിരുന്നു. ഞാൻ വ്യക്തമായാണ്​ കാര്യങ്ങൾ പറഞ്ഞുകൊണ്ടിരിക്കുന്നത്​. അവർക്ക്​ കേൾക്കാൻ താൽപര്യമുണ്ടെങ്കിൽ അത്​ മനസ്സിലായിരിക്കും.

ലോകശക്തികളുടെ അധികാര ക്രമത്തിൽ മാറ്റങ്ങളുണ്ടാകുന്നുണ്ട്​ എന്നത്​ ശരിയാണെങ്കിലും ചൈന അമേരിക്കക്ക്​ ബദൽ ആവുകയാണ്​ എന്ന വാദത്തിൽ കഴമ്പില്ലെന്നും ജയ്​ശങ്കർ അഭിപ്രായപ്പെട്ടു.

News Summary - External Affairs Minister about India and China relation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.