Posted On
date_range Updated On
date_range പടക്കനിര്‍മാണ ശാലയില്‍ പൊട്ടിത്തെറി; അഞ്ചു മരണം
ചെന്നൈ: വില്ലുപുരത്തിനടുത്ത് തുരയ്യൂര്‍ ഗ്രാമത്തില്‍ പടക്ക നിര്‍മാണശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ അഞ്ചു പേര്‍ മരിച്ചു. 11 പേര്‍ക്ക് പരിക്കേറ്റു. അപകടത്തില്‍പെട്ടവരെ പുതുച്ചേരി ജിപ്മെര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആശുപത്രിയില്‍ കഴിയുന്ന ഏഴുപേരുടെ പരിക്ക് ഗുരുതരമാണ്. പരിക്കേറ്റവരില്‍ ആറുപേര്‍ സ്ത്രീകളാണ്. പടക്കനിര്‍മാണം നടന്ന കെട്ടിടം പൂര്‍ണമായും നിലംപൊത്തി. കെട്ടിടാവശിഷ്ടങ്ങളില്‍നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. നിര്‍മാണശാലക്കു സമീപം ജനങ്ങള്‍ കൂട്ടമായി നില്‍ക്കുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.