Posted On
date_range Updated On
date_range ജമ്മു കശ്മീരിൽ വാഹനത്തിനുള്ളിൽ സ്ഫോടനം; സ്ഫോടനം നടന്നത് ലാർകിപോറയിലെ മാർക്കറ്റിൽ
അനന്ത്നാഗ്: ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയിൽ വാഹനത്തിനുള്ളിൽ സ്ഫോടനം. ലാർകിപോറയിലെ ദോരു ഏരിയയിലാണ് സംഭവം. സ്ഫോടനത്തിൽ നാലു പേർക്ക് പരിക്കേറ്റു.
പ്രാദേശിക മാർക്കറ്റിന് സമീപമാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തെ തുടർന്ന് പ്രദേശവാസികൾ പരിഭ്രാന്തരായി. പരിക്കേറ്റവരെ നാട്ടുകാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സ്ഫോടനം നടന്ന സ്ഥലത്ത് അധികൃതർ പരിശോധന ആരംഭിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.