അയോധ്യയിൽ വീട്ടിൽ ഉഗ്ര സ്ഫോടനം; അഞ്ചു പേർ കൊല്ലപ്പെട്ടു

അയോധ്യ: ഉത്തർപ്രദേശിലെ അയോധ്യയിൽ വീട്ടിലുണ്ടായ സ്ഫോടനത്തിൽ അഞ്ചു പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കുണ്ട്. കൊല്ലപ്പെട്ടവരിൽ മൂന്നു കുട്ടികളും ഉൾപ്പെടും.

വ്യാഴാഴ്ച രാത്രി 7.15ന് പുരകലന്തർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. സ്ഫോടനത്തിൽ തകർന്ന വീടിനുള്ളിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നതിനാൽ മരണസംഖ്യ കൂടാനിടയുണ്ട്.

സ്ഥലത്ത് നിന്ന് സ്ഫോടകവസ്തുക്കൾ കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. സ്ഫോടന കാരണം എൽ.പി.ജി സിലിണ്ടറോ പ്രഷർ കുക്കറോ പൊട്ടിത്തെറിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. 

Tags:    
News Summary - Explosion in house in Ayodhya; Five killed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.