രാഷ്​ട്രീയം ഉപേക്ഷിച്ച്​ ശശികല; പ്രഖ്യാപനം തെരഞ്ഞെടുപ്പ്​ അടുത്തിരിക്കെ

ചെന്നൈ: രാഷ്​ട്രീയത്തിൽ നിന്ന്​ പൂർണമായും മാറിനിൽക്കുന്നതായി അന്തരിച്ച ജയലളിതയുടെ സഹായി വി.കെ. ശശികല. ബുധനാഴ്ച​ രാത്രി ഒമ്പതു​ മണിയോടെയാണ്​ തമിഴക രാഷ്​ട്രീയ കേന്ദ്രങ്ങളിൽ ഞെട്ടലുണ്ടാക്കുന്ന പ്രസ്​താവന ശശികല പുറപ്പെടുവിച്ചത്​.

ജയലളിതയുടെ സൽഭരണം ഉണ്ടാവാൻ പ്രാർഥിക്കുന്നു. പദവിക്കും അധികാരത്തിനും വേണ്ടി ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. ജയലളിതയുടെ സ്​നേഹമുള്ള പ്രവർത്തകരോടും തമിഴക ജനതയോ​ടും തനിക്കുള്ള കടപ്പാട്​ രേഖപ്പെടുത്തുന്നു. ജയലളിത ജീവിച്ചിരിക്കെ അവരുടെ ലക്ഷ്യങ്ങൾ നിറവേറ്റുന്നതിനായി സഹോദരിയായി നിലകൊണ്ടു. ജയലളിതയുടെ ഭരണം തുടരാൻ മുഴുവൻ പ്രവർത്തകരും ​െഎക്യ​േത്താടെ പ്രവർത്തിക്കണം. ​പൊതുശത്രുവായ ഡി.എം.കെയെ ഭരണത്തിൽനിന്ന്​ അകറ്റിനിർത്തണമെന്നും ശശികല പ്രസ്​താവനയിൽ അഭ്യർഥിച്ചു.

ശശികലയുടെ പിന്മാറ്റത്തിനു​ പിന്നിൽ കേന്ദ്ര ബി.ജെ.പി നേതൃത്വത്തി​െൻറ ശക്തമായ സമ്മർദമാണ്​ കാരണമെന്ന്​ നിരീക്ഷകർ കരുതുന്നു. ടി.ടി.വി ദിനകരൻ നയിക്കുന്ന 'അമ്മ മക്കൾ മുന്നേറ്റ കഴക'ത്തിനുവേണ്ടി ശശികല പ്രചാരണരംഗത്തിറങ്ങിയാൽ ബി.ജെ.പി -അണ്ണാ ഡി.എം.കെ സഖ്യത്തിന്​ കനത്ത തിരിച്ചടിയാവുമായിരുന്നു. ജയിൽമോചിതയായതിനു ശേഷം താൻ രാഷ്​ട്രീയത്തിൽ സജീവമായി രംഗത്തിറങ്ങുമെന്ന്​ പ്രസ്​താവിച്ചിരുന്നു.

ഇപ്പോഴും താൻ അണ്ണാ ഡി.എം.കെ ജനറൽ സെക്രട്ടറിയാണെന്നും പാർട്ടി പതാകയും ചിഹ്നവും ഉപയോഗിക്കാൻ അവകാശമുണ്ടെന്ന വാദമുന്നയിച്ച്​ നൽകിയ കേസി​െൻറ വിചാരണ മാർച്ച്​ 15ന്​ ചെന്നൈ സിവിൽ കോടതിയിൽ നടക്കാനിരിക്കെയാണ്​ പുതിയ സംഭവവികാസം. അണ്ണാ ഡി.എം.കെയിൽനിന്ന്​ പ്രതീക്ഷിച്ച പിന്തുണ ലഭ്യമാവാത്ത സാഹചര്യത്തിലാണ്​ തീരുമാനത്തിന്​ കാരണമായതെന്ന്​ അഭിപ്രായമുണ്ട്​.

ശശികലയുടെ തീരുമാനം എടപ്പാടി പളനിസാമി- ഒ. പന്നീർശെൽവം നയിക്കുന്ന അണ്ണാ ഡി.എം.കെക്ക്​ ആശ്വാസം പകരുന്നതാണ്​. ഇൗയിടെ രജനികാന്തും രാഷ്​ട്രീയത്തിൽനിന്ന്​ പിന്മാറുന്നതായി പ്രഖ്യാപിച്ചിരുന്നു. ഇതിനു​ പിന്നാലെയാണ്​ ഇപ്പോൾ ശശികലയും നിലപാട്​ പ്രഖ്യാപിച്ചത്​. ശശികലയുടെ പ്രസ്​താവന അമ്മ മക്കൾ മുന്നേറ്റ കഴകം പ്രവർത്തകരെ നിരാശയിലാഴ്​ത്തി.

അ​വി​ഹി​ത സ്വ​ത്ത്​ സ​മ്പാ​ദ​ന​ കേ​സിൽ നാ​ലു വ​ർ​ഷ​ത്തെ ജ​യി​ൽ​ ശി​ക്ഷ പൂ​ർ​ത്തി​യാ​ക്കിയ വി.കെ. ശ​ശിക​ല സ​ജീ​വ രാ​ഷ്​​ട്രീ​യ​ത്തി​ൽ ഇ​റ​ങ്ങാനുള്ള നീക്കം വേഗത്തിലാക്കിയിരുന്നു. പ്ര​വ​ർ​ത്ത​ക​രോ​ടൊ​പ്പം എ​ന്നും താ​നു​ണ്ടാ​വുമെന്ന് വ്യക്തമാക്കിയ ശശികല, ഡി.​എം.​കെ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി ഭ​ര​ണം തു​ട​രു​ക​യെ​ന്ന ജ​യ​ല​ളി​ത​യു​ടെ ആ​ഗ്ര​ഹം സ​ഫ​ല​മാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടിരുന്നു.

ജ​യി​ൽ​ വാ​സ​ത്തി​നു ​ശേ​ഷം ഈ​ മാ​സം ഒ​ൻ​പ​തി​ന്​ ബം​ഗ​ളൂ​രു​വി​ൽ​ നി​ന്ന്​ ചെ​ന്നൈ​യി​ലേ​ക്കു​ള്ള യാ​ത്ര​ക്കി​ടെ​യും പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ യോ​ജി​ച്ച്​ പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നും​ ശ​ശി​ക​ല ചൂണ്ടിക്കാട്ടിയി​രു​ന്നു. ഇതിന് പിന്നാലെ ശ​ശി​ക​ല​യു​ടെ 350 കോടി രൂപയുടെ സ്വത്ത് കൂടി തമിഴ്നാട് സര്‍ക്കാര്‍ കണ്ടുകെട്ടിയിരുന്നു. തഞ്ചാവൂരിലെ 720 ഏക്കർ ഭൂമി, ശശികലയുടെ പേരിലുള്ള മൂന്ന് ബംഗ്ലാവും 19 കെട്ടിടങ്ങളുമാണ് സർക്കാർ ഏറ്റെടുത്തത്. രണ്ട് ദിവസത്തിനിടെ ശശികലയുടെ 1,200 കോടിയുടെ സ്വത്തുക്കളാണ് സര്‍ക്കാര്‍ കണ്ടുകെട്ടിയത്.

Tags:    
News Summary - Expelled AIADMK Chief VK Sasikala Quits Politics Ahead Of Tamil Nadu Polls

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.