പ്രവാസികളുടെ മടക്കം: ലീഗ് എം.പിമാർ മന്ത്രി ജയശങ്കറുമായി കൂടിക്കാഴ്​ച നടത്തി

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് മൂ​ലം മ​ട​ക്ക​യാ​ത്ര പ്ര​തി​സ​ന്ധി​യി​ലാ​യ പ്ര​വാ​സി​ക​ളു​ടെ കാ​ര്യ​ത്തി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​ർ ഉ​ട​ൻ ഇ​ട​പെ​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ മു​സ്​​ലിം ലീ​ഗ് പാ​ർ​ല​മെൻറ​റി പാ​ർ​ട്ടി ലീ​ഡ​ർ ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ർ എം.​പി​യും, എം.​പി. അ​ബ്​​ദു​സ്സ​മ​ദ് സ​മ​ദാ​നി എം.​പി​യും കേ​ന്ദ്ര വി​ദേ​ശ കാ​ര്യ​മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​റി​നെ ക​ണ്ടു.

അ​വ​ധി​ക്ക്​ നാ​ട്ടി​ലെ​ത്തി​യ പ്ര​വാ​സി​ക​ൾ വാ​ക്‌​സി​നേ​ഷ​ൻ സം​ബ​ന്ധി​ച്ച പ്ര​ശ്ന​ങ്ങ​ളും നേ​രി​ട്ടു​ള്ള വി​മാ​ന സ​ർ​വി​സ് ഇ​ല്ലാ​ത്ത​ത് കാ​ര​ണ​വും തി​രി​ച്ചു പോ​കാ​ൻ ക​ഴി​യാ​തെ ബു​ദ്ധി​മു​ട്ടി​ലാ​ണെ​ന്നും ഇ​ത് അ​വ​ർ​ക്ക്​​ ഭീ​മ​മാ​യ സാ​മ്പ​ത്തി​ക ബാ​ധ്യ​ത വ​രു​ത്തു​ന്നു​ണ്ടെ​ന്നും ഇ​രു​വ​രും ചൂ​ണ്ടി​ക്കാ​ട്ടി. കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച പ്ര​വാ​സി​ക​ളു​ടെ കു​ടും​ബ​ത്തി​ന് ധ​ന​സ​ഹാ​യം ന​ൽ​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    
News Summary - Expat Return isuue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.