ജമ്മു കശ്മീരിലെ കിഷ്ത്വാറിൽ ഭീകരരും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടൽ; നാല് ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന് സൈന്യം

കിഷ്ത്വാർ: ജമ്മു കശ്മീരിലെ കിഷ്ത്വാറിൽ ഭീകരരും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടൽ. സുരക്ഷാസേനക്ക് നേരെ ഭീകരർ വെടിയുതിർത്തു. നാല് ഭീകരർ പ്രദേശത്ത് ഒളിച്ചിരിക്കുന്നുവെന്ന് സൈന്യം അറിയിച്ചു.

കിഷ്ത്വാർ ജില്ലയിലെ ചിത്രു സിങ്പോറയിലാണ് ഏറ്റുമുട്ടൽ നടക്കുന്നത്. പ്രദേശം വളഞ്ഞ സുരക്ഷാസേന വ്യാപക തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

ഏപ്രിൽ 22ലെ പഹൽഗാം ഭീകരാക്രമണത്തിന് ശേഷം കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ആറു ഭീകരരെ സുരക്ഷാസേന വധിച്ചിരുന്നു.

മെയ് 13നും 15നും പുൽവാമയിലെ ത്രാലിലും ഷോപ്പിയാനിലെ കെല്ലാറിലും ഭീകരരും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടൽ നടന്നിരുന്നു. രണ്ടിടത്ത് നിന്നും മൂന്നു പേരെ വീതം സേന വധിച്ചിരുന്നു. 

Tags:    
News Summary - Exchange of fire started between Security Forces and terrorists in Kishtwar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.