സജ്ജൻ കുമാർ
ഡൽഹി: 1984ലെ സിഖ് വിരുദ്ധ കലാപ കേസിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ചു വരികയായിരുന്ന മുൻ കോൺഗ്രസ് എം.പി സജ്ജൻ കുമാർ (80) അന്തരിച്ചു. ജയിലിൽ വെച്ച് പെട്ടെന്ന് ആരോഗ്യനില വഷളായതിനെ തുടർന്ന് അദ്ദേഹത്തെ ഡൽഹിയിലെ സഫ്ദർജങ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നുവെങ്കിലും മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിക്കുകയായിരുന്നു.
2018 ഡിസംബർ 17നാണ് ഡൽഹി ഹൈകോടതി സജ്ജൻ കുമാറിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വധത്തെത്തുടർന്ന് 1984 ഡൽഹിയിലെ പാലം കോളനി പ്രദേശത്തുണ്ടായ കലാപത്തിനിടെ അഞ്ച് പേരുടെ കൊലപാതകത്തിന് കാരണക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു ഹൈകോടതി അദ്ദേഹത്തെ കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്.
തനിക്കെതിരെയുള്ള ഹൈകോടതിയുടെ ശിക്ഷാവിധിയെ ചോദ്യം ചെയ്തുകൊണ്ട് സജ്ജൻ കുമാർ സമർപ്പിച്ച അപ്പീൽ ഹരജി നിലവിൽ സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെയാണ് അന്ത്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.