ഇ.വി.എം ഹാക്കത്തോൺ: പാർട്ടികൾ വെല്ലുവിളി ഏറ്റെടുത്തില്ല

ന്യൂഡൽഹി: ഇലക്​ട്രോണിക്​ വോട്ടിങ്ങ്​ യന്ത്രത്തി​​​െൻറ കൃത്രിമം തെളിയിക്കാനുള്ള ഹാക്കത്തോണിൽ പ​െങ്കടുക്കാൻ അപേക്ഷിക്കേണ്ടസമയം ഇന്ന്​ വൈകീട്ട്​ അഞ്ചിന്​ അവസാനിക്കാനിക്കും. എന്നാൽ ഇതുവരെയും ആരും ഹാക്കത്തോണിൽ പ​െങ്കടുക്കാൻ അപേക്ഷിച്ചിട്ടില്ലെന്ന്​ തെരഞ്ഞെടുപ്പ്​ കമീഷൻ അറിയിച്ചു. ജൂൺ മൂന്നു മുതൽ അഞ്ചു ദിവസമാണ്​ ഹാക്കത്തോൺ സംഘിടിപ്പിക്കുന്നത്​. 

ആം ആദ്​മി പാർട്ടിയും ബി.എസ്​.പിയുമുൾപ്പെടെയുളള സംസ്​ഥാന–ദേശീയ പാർട്ടികളെ ഹാക്കത്തോണിൽ പ​െങ്കടുക്കാൻ കമീഷൻ ക്ഷണിച്ചിരുന്നു. എന്നാൽ ആരും ഇതുവരെ അപേക്ഷ നൽകിയിട്ടില്ല. ഇലക്​ട്രോണിക്​ വോട്ടിങ്ങ്​ യന്ത്രത്തിൽ വ്യാപകമായി കൃത്രിമം കാണിച്ചിട്ടുണ്ടെന്ന്​ ആരോപണമുന്നയിച്ചിരുന്നത് ആം ആദ്​മി പാർട്ടിയും ബി.എസ്​.പിയുമാണ്​. 

ഹാക്കത്തോണിൽ ​െവക്കുന്ന മെഷിനുകളുടെ മദർബോർഡിൽ മാറ്റങ്ങൾ വേണമെന്ന എ.എ.പിയുടെ അപേക്ഷ തിരഞ്ഞെടുപ്പ് കമ്മിഷൻ തള്ളിയിരുന്നു. ഏതെങ്കിലും രീതിയിലുള്ള മാറ്റം വരുത്തുകയാണെങ്കിൽ അത്​ യഥാർഥ വോട്ടിങ്ങ്​ മെഷീൻ ആകില്ലെന്ന്​ കമീഷൻ അറിയിച്ചിരുന്നു. 
 

Tags:    
News Summary - EVM challenge:

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.