Posted On
date_range Updated On
date_range അഫ്ഗാനിൽ കുടുങ്ങിയ ഇന്ത്യൻ പൗരന്മാർ നാട്ടിലേക്ക് തിരിച്ചു
കാബൂൾ: അഫ്ഗാനിസ്താനിലെ കാബൂളിൽ കുടുങ്ങിയ ഇന്ത്യൻ പൗരന്മാർ നാട്ടിലേക്ക് തിരിച്ചു. അരിയാന അഫ്ഗാൻ എയർലൈൻസ് വിമാനത്തിലാണ് മൂന്നാം സംഘം യാത്ര തിരിച്ചത്.
മെയ് 19ന് കാബൂളിൽ കുടുങ്ങിയ ഇന്ത്യൻ പൗരന്മാരെ പ്രത്യേക വിമാനത്തിൽ തിരിച്ചെത്തിച്ചിരുന്നു.
മെയ് 22ന് ഇന്ത്യയിൽ കുടുങ്ങിയ 143 അഫ്ഗാൻ പൗരന്മാർ പുനെയിൽ നിന്ന് പ്രത്യേക വിമാനത്തിൽ കാബൂളിലേക്ക് മടങ്ങിയിരുന്നു.
വിദേശ രാജ്യങ്ങളിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ എത്തിക്കുന്ന വന്ദേഭാരത് മിഷന് മെയ് 16നാണ് കേന്ദ്ര സർക്കാർ തുടക്കമിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.