ന്യൂനപക്ഷത്തെ വേട്ടയാടുന്നതിൽ എൻ.​െഎ.എ വിനോദം കണ്ടെത്തുന്നു –ലീഗ്​

ന്യൂഡൽഹി: ന്യൂനപക്ഷത്തെ വേട്ടയാടുന്നതിൽ ​ദേശിയ അ​ന്വേഷണ ഏജൻസി(എൻ.​െഎ.എ) ക്രൂര വിനോദം കണ്ടെത്തുകയാണെന്ന്​ മുസ്​ലിം ലീഗ് എം.പിയും ദേശീയ ​സെക്രട്ടറിയുമായ ഇ.ടി മുഹമ്മദ്​ ബഷീർ. മുസ്​ലീം ലീഗി​െൻറ ദേശിയ നിർവാഹക സമിതിയോഗത്തിന്​ ശേഷം നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആരെങ്കിലും എന്തെങ്കിലും പറയു​േമ്പാഴേക്ക്​ എൻ​.െഎ.എ ന്യൂനപക്ഷ സ്​ഥാപനങ്ങൾ റെയ്​ഡ്​ ചെയ്യുകയും കേസെടുക്കുകയും ചെയ്യുന്നു. രാജ്യത്തെ എല്ലാ മത വിഭാഗങ്ങൾക്കും സ്​ഥാപനങ്ങളുണ്ട്​. എന്നാൽ എൻ​.െഎ.എയുടെ ​അ​ന്വേഷണം മുസ്​ലിം വിഭാഗങ്ങളുടെ സ്​ഥാപനങ്ങളിൽ  മാത്രമാണ്​. സാകിർ നായികിനെതിരെയുള്ള നടപടി, കൊച്ചി പീസ്​ ഇൻറർനാഷനൽ സ്​കൂളിനെതിരെ സിലബസി​െൻറ പേരിലെടുത്ത നടപടി എന്നിവ ഉദാഹരണം.

എന്നാൽ മറ്റു മതവിഭാഗങ്ങളിലെ വർഗീയ പ്രസംഗം നടത്തുന്നവർ​ക്കെതിരെ  അന്വേഷണമോ നടപടിയോ ഉണ്ടാകുന്നില്ല. എൻ.​​െഎ.എയുടെ ബോധപൂർവമായ നീക്കമാണിത്​. ലീഗ്​ ഇതി​രെ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. വാർത്താ സമ്മേളനത്തിൽ ഇ. അഹമ്മദ്, പികെ കുഞ്ഞാലിക്കുട്ടി, സാദിഖലി ശിഹാബ്​ തങ്ങൾ, പി.വി അബ്​ദുൽ വഹാബ്​ എം.പി എന്നിവരും പ​െങ്കടുത്തു.

 

 

Tags:    
News Summary - ET Mohammed Basheer slap NIA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.