തോട്ടം മേഖലയെ നിയന്ത്രണത്തിൽ നിന്ന്​ പൂർണമായും ഒഴിവാക്കി

ന്യൂഡൽഹി: ലോക്​ഡൗണിൽ നിന്ന്​ കേരളത്തിന്​ കൂടുതൽ ഇളവ്​ അനുവദിച്ച്​ കേന്ദ്ര സർക്കാർ. തോട്ടംമേഖലയെ ലോക്​ ഡൗ ൺ നിയന്ത്രണങ്ങളിൽനിന്ന്​ പൂർണമായി ഒഴിവാക്കി.

ഏലം ഉൾപ്പെടെ എല്ലാ സുഗന്ധവ്യഞ്​ജന തോട്ടങ്ങളും കവുങ്ങ്​, തെ ങ്ങ്​ ഉൾപ്പെടെയുള്ള തോട്ടങ്ങളും ഇതിൽ ഉൾപ്പെടും. നേരത്തേ കാപ്പി, തേയില, റബ്ബർ തോട്ടങ്ങൾക്ക്​ 50 ശതമാനം തൊഴിലാളികളെ വെച്ച്​ പ്രവർത്തിക്കാമെന്നാണ്​​ കേന്ദ്രം പുറപ്പെടുവിച്ച മാർഗ നിർദേശത്തിൽ പറഞ്ഞിരുന്നത്​.
മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരുടെ അഭ്യർഥന മാനിച്ചാണ്​ തോട്ടം മേഖലയെ നിയ​ന്ത്രണത്തിൽനിന്ന്​ പൂർണമായും ഒഴിവാക്കിയത്​​. സഹകരണ സംഘങ്ങൾക്കും ഏപ്രിൽ 20ന്​ ശേഷം തുറന്നു പ്രവർത്തിക്കാ​മെന്നും കേന്ദ്രം വ്യക്തമാക്കി. വന​ത്തോടടുത്ത്​ ജീവിക്കുന്നവർക്ക്​ വന വിഭവ ശേഖരണത്തിനും ഇളവ്​ നൽകിയിട്ടുണ്ട്​.

ബാങ്ക്​ ഇതര മൈക്രോ ഫിനാൻസിങ്​ മേഖല, സഹകരണ മേഖല, ജല വിതരണം, ഒപ്​റ്റിക്കൽ ഫൈബർ സ്ഥാപിക്കുന്നത്​, വൈദ്യുതി ലൈൻ സ്ഥാപിക്കുന്നത്​ എന്നിവക്കും ഇളവ്​ അനുവദിച്ചിട്ടുണ്ട്​. ഹോട്ട്​സ്​പോട്ടുകളായ സ്ഥലങ്ങളിലുള്ള നിയ​ന്ത്രണ സംവിധാനങ്ങൾ തുടരുമെന്നും കേന്ദ്രം വ്യക്തമാക്കുന്നു. തിങ്കളാഴ്​ച മുതലാണ്​ ഇളവുകൾ പ്രാബല്യത്തിൽ വരുന്നത്​.

Tags:    
News Summary - estate sector restrictions -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.